മകൻ പഠനത്തിൽ മോശമെന്ന് പിതാവിനോട് അധ്യാപകർ; വിദ്യാർഥി ജീവനൊടുക്കി
ഒമ്പതാംക്ലാസ് വിദ്യാർഥിയായ ഗഗൻ കുമാറാണ് മരിച്ചത്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കടബ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെഞ്ചിലാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റെഞ്ചിലാടിയിലെ ഖണ്ഡിഗയിൽ താമസിക്കുന്ന ഡ്രൈവർ ലക്ഷ്മൺ ഗൗഡയുടെ മകൻ ഗഗൻ കുമാറാണ് (14)മരിച്ചത്.
ലക്ഷ്മൺ ഗൗഡ സ്‌കൂൾ സന്ദർശിച്ചപ്പോൾ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകർ പറഞ്ഞിരുന്നു. ഗഗൻ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം കുറച്ച് സമയം കളിച്ചിരുന്നു. പിന്നീട് ലഘുഭക്ഷണം കഴിച്ച് പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനാൽ മുറിയുടെ വാതിൽ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലക്ഷ്മൺ ഗൗഡ നൽകിയ പരാതിയിൽ കഡബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16

