Quantcast

ത്രിപുര ആക്രമണത്തില്‍ ഡല്‍ഹിയില്‍‌ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു

കഴിഞ്ഞാഴ്ചയാണ് ത്രിപുരയിൽ ഒരു വിഭാഗത്തിന്റെ ആരാധാനാലയങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണം നടന്നത്.

MediaOne Logo

Web Desk

  • Published:

    1 Nov 2021 1:14 PM GMT

ത്രിപുര ആക്രമണത്തില്‍ ഡല്‍ഹിയില്‍‌ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു
X

ത്രിപുര ആക്രണത്തിൽ ഡൽഹിയിൽ ജെഎൻയു വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഡൽഹി മണ്ഡി ഹൗസിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസങ്ങളിലും ഡൽഹി ത്രിപുര ഭവന് മുന്നിലും വിദ്യാർഥി പ്രതിഷേധം അരങ്ങേറിയിരുന്നു. എന്നാൽ ഇതുവരെയും വിഷയത്തിൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് വിദ്യാർഥികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇനിയും ഇത്തരത്തിലുള്ള അക്രമങ്ങൾ ത്രിപുരയിലുണ്ടാകില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

മണ്ഡി ഹൗസിൽ നിന്ന് ജന്ദർ മന്ദിറിലേക്ക് പ്രകടനം നടത്തുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചിട്ടുണ്ടെങ്കിലും അതിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ജന്ദർ മന്ദിറിലേക്ക് പോയാൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞാഴ്ചയാണ് ത്രിപുരയിൽ ഒരു വിഭാഗത്തിന്റെ ആരാധാനാലയങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണം നടന്നത്.

TAGS :

Next Story