Quantcast

'തടിയനെന്ന് വിളിച്ച് കളിയാക്കി'; സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച് വിദ്യാര്‍ഥി

ശരീര ഭാരത്തിന്റെ പേരില്‍ കളിയാക്കുന്നത് നിര്‍ത്താന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    14 Sept 2025 6:59 PM IST

തടിയനെന്ന് വിളിച്ച് കളിയാക്കി; സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച് വിദ്യാര്‍ഥി
X

ഗാന്ധിനഗര്‍: തടിയന്‍ എന്ന് വിളിച്ച് കളിയാക്കിയതിന് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. കത്തികൊണ്ടാണ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

പല തവണകളായി ശരീര ഭാരത്തിന്റെ പേരില്‍ തടിച്ചവന്‍ എന്ന് വിദ്യാര്‍ഥിയെ സുഹൃത്ത് കളിയാക്കി വിളിക്കാറുണ്ടായിരുന്നു. ഇതില്‍ വലിയ മാനസിക ബുദ്ധിമുട്ട് നേരിടുന്നതായി വിദ്യാര്‍ഥി പരാതി പറഞ്ഞിരുന്നു.

തന്നെ കളിയാക്കുന്നത് നിര്‍ത്താന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വീണ്ടും തടിച്ചവന്‍, തടിയന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് തുടര്‍ന്നതോടെയാണ് സ്ഥിതി വഷളായത്. തുടര്‍ന്നാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ കുത്തേറ്റ വിദ്യാര്‍ഥി അമ്മാവന്റെ വീട്ടിലായിരുന്നു. അപകടനില തരണം ചെയ്ത കുട്ടി സാധാരണ നിലയിലേക്ക് എത്തിയെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story