Quantcast

ജെ.എൻ.യുവിൽ വിദ്യാർഥി യൂനിയനും എ.ബി.വി.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്

ബോംബെ ഐ.ഐ.ടിയിലെ ദളിത്‌ വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായി യൂനിയൻ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-20 04:03:36.0

Published:

20 Feb 2023 3:59 AM GMT

Students injured, student union,  ABVP , JNU,
X

ഡൽഹി: ജെ.എൻ.യുവിൽ വിദ്യാർഥി യൂനിയനും എ.ബി.വി.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. ബോംബെ ഐ.ഐ.ടിയിലെ ദളിത്‌ വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായി യൂണിയൻ ആരോപിച്ചു.

ഛത്രപതി ശിവാജി മഹാരാജിനെ യൂണിയൻ അധിക്ഷേപിച്ചതായി എ.ബി.വി.പി. യൂനിയൻ പരിപാടി കഴിഞ്ഞ ഉടൻ ഛത്രപതി ശിവാജിയുടെ ചിത്രത്തിലുണ്ടായിരുന്ന മാല വലിച്ചെറിഞ്ഞതായും എ.ബി.വി.പി ആരോപിച്ചു. സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.

TAGS :

Next Story