'ലവ് ജിഹാദ് പ്രയോഗം കൊണ്ടുവന്നത് വി.എസ്' ; ബിജെപി എംപി സുധാൻഷു
ലവ് ജിഹാദ് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എം.പി പറഞ്ഞു

ന്യൂഡൽഹി: ലവ് ജിഹാദ് പ്രയോഗം കൊണ്ടുവന്നത് മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണെന്ന് ബിജെപി എം.പി സുധാന്‍ഷു ത്രിവേദി. ലവ് ജിഹാദ് പ്രയോഗം ബിജെപി സൃഷ്ടിച്ചതാണെന്നത് ദുഷ്പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ ‘കേരള സ്റ്റോറി’ സിനിമയുടെ കഥ ആസ്പദമാക്കി സുദിപ്തോ സെൻ രചിച്ച പുസ്തകമായ ‘ദി അൺടോൾഡ് കേരള സ്റ്റോറി’യുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാന്‍ഷു ത്രിവേദി.
ലവ് ജിഹാദ് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് കുട്ടികളിൽ ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1995ൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. രണ്ടുവർഷം മുമ്പ് ഹമാസിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി കേരളത്തിൽ റാലി നടത്തിയെന്നും ത്രിവേദി പറഞ്ഞു.
മതേതരത്വത്തിന്റെ പേരിൽ ചിലർ മതനിരപേക്ഷതയാണ് പറയുന്നത്. ഇന്ത്യക്ക് ഒരിക്കലും മതനിരപേക്ഷമാകാൻ കഴിയില്ല. അശോക സ്തംഭത്തിലുള്ളത് ഹിന്ദു ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

