Quantcast

മധ്യപ്രദേശിൽ ചർച്ചിൽ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി

ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.

MediaOne Logo

Web Desk

  • Published:

    22 Jan 2024 1:43 PM IST

suffron flag put up churches in Madhyapradesh
X

ഭോപ്പാൽ: മധ്യപ്രദേശിൽ ചർച്ചിൽ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി. ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്. 50 പേരടങ്ങുന്ന സംഘമാണ് ഇന്നലെ ചർച്ചിൽ അതിക്രമിച്ചു കയറിയത്.

മൂന്ന് പള്ളികളിൽ കെട്ടിയ കൊടി അഴിച്ചുമാറ്റി. ധംനിനാഥിലെ ചർച്ചിൽ കെട്ടിയ കൊടി ഇതുവരെ മാറ്റിയിട്ടില്ല. ദാബ്തല്ലേ, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി.എസ്.ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. വീടുകളിലും സ്ഥാപനങ്ങളിലും കൊടി കെട്ടാറുണ്ടെന്നും ചർച്ചുകൾ മാത്രം ഒഴിവാക്കാനാവില്ലെന്നുമാണ് കൊടി കെട്ടാനെത്തിയവർ പറഞ്ഞത്.

കൊടി കെട്ടിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്‌നം സംസാരിച്ചു തീർക്കാമെന്ന നിലപാടിലാണ് പൊലീസെന്നാണ് റിപ്പോർട്ട്.

TAGS :

Next Story