'വ്യാജ ഐഡി കാര്‍ഡുകള്‍ മുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ വരെ': ചൈതന്യാനന്ദക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍
17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഉത്തർപ്രദേശിലെ ആഗ്രയിലെ ഹോട്ടലിൽ നിന്നാണ് ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ചൈതന്യാനന്ദ സരസ്വതി Photo| hindustantimes
ന്യൂഡല്‍ഹി: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍.
ഉന്നത അന്താരാഷ്ട്ര നയതന്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചൈതന്യാനന്ദ സരസ്വതി വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചു എന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയത്. ചൈതന്യാനന്ദയുടെ കയ്യിൽ നിന്നും രണ്ട് വ്യാജ ഐഡി കാർഡുകളും പൊലീസ് പിടിച്ചെടുത്തു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡർ , ഇന്ത്യയുടെ പ്രത്യേക ദൂതൻ, ബ്രിക്സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷൻ അംഗം എന്നിങ്ങനെ വിശേഷങ്ങളുള്ള കാർഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാർഡുകൾ പൂർണമായും വ്യാജമാണെന്നും ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അധികൃതർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ യുഎന്‍ എന്ന് അടയാളപ്പെടുത്തിയ ഒമ്പത് വ്യാജ നമ്പർ പ്ലേറ്റുകളും വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും നേരെത്തെ കണ്ടെത്തിയിരുന്നു. ചൈതന്യാനന്ദക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ, വഞ്ചന എന്നീ കുറ്റങ്ങളും ചുമത്തി.
17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഉത്തർപ്രദേശിലെ ആഗ്രയിലെ ഹോട്ടലിൽ നിന്നാണ് ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുമായി ബന്ധപ്പെട്ട 8 കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് പീഡനത്തിന് ഇരയാക്കിയത്.
ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ഓഗസ്റ്റ് മാസം മുതല്‍ ഒളിവിലായിരുന്നു.
Adjust Story Font
16

