Quantcast

ആര്‍എസ്എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി

ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക കലാലയങ്ങളിൽ ഒന്നായ ദാറുൽ ഉലൂം ദയൂബന്ദ് ആമിര്‍ ഖാന്‍ മുത്തഖി സന്ദര്‍ശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    13 Oct 2025 11:03 AM IST

ആര്‍എസ്എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി. ആര്‍എസ്എസിന് കീഴിലുള്ള ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടഷന്‍ (വിഐഎഫ്) ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കടുത്തത്.

ശനിയാഴ്ച ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക കലാലയങ്ങളിൽ ഒന്നായ ദാറുൽ ഉലൂം ദയൂബന്ദ് മുത്തഖി സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് വിവേകാനന്ദ ഫൗണ്ടഷനില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. മുത്തഖിയെ വിഐഎഫ് പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

സാമ്പത്തികം, സംസ്‌കാരം, ചരിത്രം, നാഗരികത എന്നിവ സംബന്ധിച്ച് ആമിര്‍ ഖാന്‍ മുത്തഖി സംസാരിച്ചുവെന്ന് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരും മറ്റും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുത്തഖി സംവദിച്ചു. ഇന്ത്യയുമായുള്ള തന്റെ രാജ്യത്തിന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും മുത്തഖി സംസാരിച്ചു. പരിപാടിയുടെ ചിത്രങ്ങള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയാ പേജില്‍ വിവേകാനന്ദ ഫൗണ്ടേഷന്‍ പങ്കുവെച്ചിട്ടുണ്ട്.

1970കളില്‍ ആര്‍എസ്എസ് നേതാവായിരുന്ന ഏക്‌നാഥ് റാണാഡെ സ്ഥാപിച്ച സംഘടനയായ വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 2009ലാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (വിഐഎഫ്) സ്ഥാപിതമായത്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് വിഐഎഫിന്റെ സ്ഥാപക മേധാവി. രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ കുടുംബമായാണ് വിവേകാനന്ദ കേന്ദ്ര അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story