Quantcast

ബാങ്കിങ് സേവനങ്ങളുടെ വെബ്സൈറ്റുകളിൽ തമിഴ് ഭാഷ കൂടെ ചേർക്കണമെന്ന് തമിഴ് നടൻ വിജയ് സേതുപതി

സാമ്പത്തികമായ വിവരങ്ങൾ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഇറക്കണമെന്നും നടൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു

MediaOne Logo

Web Desk

  • Updated:

    2025-01-30 13:57:46.0

Published:

30 Jan 2025 7:25 PM IST

ബാങ്കിങ് സേവനങ്ങളുടെ വെബ്സൈറ്റുകളിൽ തമിഴ് ഭാഷ കൂടെ ചേർക്കണമെന്ന് തമിഴ് നടൻ വിജയ് സേതുപതി
X

ചെന്നൈ: പാൻ കാർഡ് പോലുള്ള ബാങ്കിങ് സേവനങ്ങൾ ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്തവർക്ക് ലഭ്യമാകുന്നില്ലെന്നും അതിനാൽ വെബ്‌സൈറ്റുകളിൽ തമിഴ് ഭാഷ ഉൾപെടുത്തണമെന്ന് തമിഴ് നടൻ വിജയ് സേതുപതി.

പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിലവിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമാണ് വെബ്സൈറ്റുകളിൽ ലഭ്യമാകുന്നത്. ഇത് തമിഴ് സംസാരിക്കുന്നവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും താരം ചൂണ്ടിക്കാട്ടി. സാമ്പത്തികമായ വിവരങ്ങൾ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഇറക്കണമെന്നും നടൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ഭാഷ മനസിലാക്കാത്തത് കൊണ്ട് മാത്രം വിവരങ്ങൾ ലഭിക്കാതിരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതോടപ്പം, വരുമാന നഷ്ടം നേരിടുന്ന സ്ഥിരം നികുതിദായകരെ പിന്തുണയ്ക്കണമെന്നും താരം സർക്കാരിനോട് അഭ്യർത്ഥിച്ചു.

TAGS :

Next Story