Quantcast

ലോക്സഭാ മണ്ഡല പുനർനിർണയം; എം.കെ സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്, പിണറായി പങ്കെടുക്കും

ബിജെഡി പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2025-03-22 02:18:01.0

Published:

22 March 2025 6:16 AM IST

JAC Meeting
X

ചെന്നൈ: ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിളിച്ചയോഗം ഇന്ന് ചെന്നൈയിൽ നടക്കും.

രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൻ.കെ പ്രേമചന്ദ്രൻ എംപി, മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം , ജോസ് കെ. മാണി എംപി എന്നിവരും യോഗത്തിൽ പങ്കാളികൾ ആകും. തൃണമൂൽ കോൺഗ്രസ്‌, വൈഎസ്ആര്‍ കോൺഗ്രസ് , ബിജെഡി പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.അതേ സമയം യോഗത്തിനെതിരെ ബിജെപി ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തും.



TAGS :

Next Story