Quantcast

പ്രായപൂർത്തിയാകാത്ത സഹപാഠിയിൽനിന്ന് ഗർഭിണിയായി, 20 കാരി പോക്‌സോ കേസിൽ അറസ്റ്റിൽ

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ആൺകുട്ടിയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതായി കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    12 Oct 2022 3:41 PM IST

പ്രായപൂർത്തിയാകാത്ത സഹപാഠിയിൽനിന്ന് ഗർഭിണിയായി, 20 കാരി പോക്‌സോ കേസിൽ അറസ്റ്റിൽ
X

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയിൽനിന്ന് ഗർഭിണിയായ 20 കാരിയായ കോളജ് വിദ്യാർഥി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം.

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ആൺകുട്ടിയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതായി കണ്ടെത്തിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് വിദ്യാർഥിക്കെതിരെ കേസെടുത്തത്. യുവതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പതിനാറുകാരിയെ വിവാഹം ചെയ്ത പതിനേഴുകാരനും അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ തമ്മിൽ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story