റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ
മാർച്ച് രണ്ട് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്.

രേവന്ദ് റെഡ്ഡി
ഹൈദരാബാദ്: റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. നാല് മണിയോടെ മുസ്‌ലിം ജീവനക്കാർക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിൽ നിന്ന് മടങ്ങാമെന്നാണ് ചീഫ് സെക്രട്ടറി എ. ശാന്തകുമാരിയുടെ ഉത്തരവിൽ പറയുന്നത്.
മാർച്ച് രണ്ട് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയ സർക്കാർ വകുപ്പുകളിലെ മുസ്‌ലിം ജീവനക്കാർക്കാണ് ഇളവ്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ ഇളവ് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Next Story
Adjust Story Font
16

