Quantcast

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    21 March 2022 11:05 AM IST

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു
X

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയിൽ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയായിരുന്നു അപകടം.

സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുഹൃത്തും മരിച്ചു.

ഡോളി ഡിക്രൂസ് എന്ന ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടേയുമാണ് പ്രശസ്തിയിൽ എത്തുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ മാഡം സാർ മാഡം ആൻതേയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story