Quantcast

ജമ്മുവിലെ രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

സേനാംഗങ്ങൾക്ക് പരിക്കേറ്റതായി വിവരമില്ല.

MediaOne Logo

Web Desk

  • Updated:

    2025-02-26 11:25:10.0

Published:

26 Feb 2025 3:51 PM IST

Terrorist attack
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഉച്ചക്ക് ഒരുമണിയോടെ സുന്ദര്‍ബനി മേഖലയില്‍ കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിർത്തത്.സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി വിവരമില്ല. തിരച്ചിലിനായി കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു.

നിയന്ത്രണരേഖയോട് ചേര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന കരസേനയുടെ 9 ജെഎകെ വാഹനത്തിന് നേരെ ഒന്നോ രണ്ടോ റൗണ്ട് വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിലേക്ക് പിൻവാങ്ങി.

TAGS :

Next Story