Quantcast

തമിഴ്‌നാട്ടില്‍ ദളപതി; വിജയ് തരംഗത്തില്‍ വീണ് ഡിഎംകെ

വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. തിരുച്ചിറപ്പള്ളിയിലും പേരമ്പൂരിലുമാണ് വിജയിയുടെ മുന്നേറ്റം.

MediaOne Logo

Web Desk

  • Updated:

    2026-05-04 07:34:18.0

Published:

4 May 2026 1:02 PM IST

തമിഴ്‌നാട്ടില്‍ ദളപതി; വിജയ് തരംഗത്തില്‍ വീണ് ഡിഎംകെ
X

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് തരംഗത്തില്‍ ആടിയുലഞ്ഞ് ഡിഎംകെ മുന്നണി. നൂറിലേറെ സീറ്റുകള്‍ വിജയിയുടെ ടിവികെ മുന്നേറ്റം നടത്തിയതോടെ ഡിഎംകെക്കും എഐഎഡിഎംകെക്കും പ്രതീക്ഷിച്ചനേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 70 സീറ്റുമായി നിലവില്‍ എഐഎഡിഎംകെയാണ് തമിഴ്‌നാട്ടില്‍ രണ്ടാമത്. ഡിഎംകെ മുന്നാം സ്ഥാനത്തേക്ക് വീണു. തമിഴ്‌നാടിന്റെ എല്ലാം മേഖലകളിലും മുന്നേറ്റം നടത്തിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്.

വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. തിരുച്ചിറപ്പള്ളിയിലും പേരമ്പൂരിലുമാണ് വിജയിയുടെ മുന്നേറ്റം. പാര്‍ട്ടി നേതാവ് വിഎസ് ബാബു കൊളത്തൂരില്‍ സ്റ്റാലിനെ തോല്‍വിയിലേക്ക് നയിക്കുമോയെന്ന ആശങ്കയും ഡിഎംകെക്കുണ്ട്.

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ശക്തിദുര്‍ഗമായ വടക്കന്‍ തമിഴ്‌നാട്ടില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ടിവികെക്ക് കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂര്‍ ജില്ല ഉള്‍പ്പെടുന്ന കൊങ്കുനാട്ടിലും കടന്നുകയറാന്‍ ടിവികെക്ക് സാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സര്‍ക്കാറുണ്ടാക്കാന്‍ വിജയിക്ക് കഴിഞ്ഞ അതൊരു റെക്കോഡായിരിക്കും.

തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടിയും രുപീകരിച്ച് രണ്ട് വര്‍ഷത്തിനകം സര്‍ക്കാര്‍ രുപീകരിച്ചിട്ടില്ല. സിനിമാതാരമെന്ന നിലയില്‍ രാഷ്ട്രീയത്തിലെത്തിയ എംജിആറിന് പോലും പാര്‍ട്ടി രുപീകരിച്ച് സര്‍ക്കാറുണ്ടാക്കാന്‍ ഏകദേശം അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ റെക്കോഡ് വിജയിക്ക് തിരുത്താന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story