Quantcast

'തരൂർ ബിജെപി വക്താവിനെ പോലെ പെരുമാറുന്നു, കോൺഗ്രസിന്റെ ചരിത്രം ഇടിച്ചുതാഴ്ത്താൻ ആരെയും അനുവദിക്കില്ല'; ദേശീയ വക്താവ് ഉദിത് രാജ്

''തരൂരിന് എതിരായ നടപടിയിൽ തീരുമാനം എടുക്കേണ്ടത് ഹൈകമാൻഡാണ്''

MediaOne Logo

Web Desk

  • Published:

    1 Jun 2025 8:57 AM IST

തരൂർ ബിജെപി വക്താവിനെ പോലെ പെരുമാറുന്നു, കോൺഗ്രസിന്റെ ചരിത്രം ഇടിച്ചുതാഴ്ത്താൻ ആരെയും അനുവദിക്കില്ല; ദേശീയ വക്താവ് ഉദിത് രാജ്
X

ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ചരിത്രം ഇടിച്ചുതാഴ്ത്താൻ ശശി തരൂരിനെ എന്നല്ല, ആരെയും അനുവദിക്കില്ലെന്ന് കോൺഗ്രസ്‌ ദേശീയ വക്താവ് ഉദിത് രാജ്. തരൂരിന് എതിരായ നടപടിയിൽ തീരുമാനം എടുക്കേണ്ടത് ഹൈകമാൻഡാണ് ആണെന്നും തരൂർ ബിജെപി വക്താവിനെ പോലെയും പെരുമാറുന്നു അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'ശശി തരൂരിന്റെ കാര്യത്തിൽ പ്രതികരിക്കുന്നത് അവസാനിപ്പിച്ചു. പക്ഷെ കോൺഗ്രസിന്റെ ചരിത്രം ഇടിച്ചുതാഴ്ത്താൻ തരൂരിനെ എന്നല്ല, ആരെയും അനുവദിക്കില്ല. എന്‍റെ ഉത്തരവാദിത്തമാണ് ഞാന്‍ ചെയ്തത്. മോദിയെ പുകഴ്ത്താനും അതിനുവേണ്ടിയുള്ള കാരണങ്ങൾ കണ്ടെത്തുവാനും തരൂരിന് സ്വാതന്ത്ര്യമുണ്ട്. ശശി തരൂരിന് എതിരെ നടപടി ഉണ്ടാകുമോ എന്നറിയില്ല. അത് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്.തരൂർ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണ് .പക്ഷേ, ചില സമയങ്ങളിൽ ബിജെപി വക്താവിനെ പോലെയും പെരുമാറും'. ബിജെപിയിൽ പോകാനാണോ വേണ്ടയോ എന്നത് തരൂർ തന്നെ തീരുമാനിക്കട്ടെയെന്നും ഉദിത് രാജ് പ്രതികരിച്ചു.


TAGS :

Next Story