Quantcast

ബിജെപി ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളത്തിലെയും പ്രധാനമന്ത്രിയുടെയും അടക്കം നൂറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക

MediaOne Logo

Web Desk

  • Updated:

    2024-03-02 01:04:29.0

Published:

2 March 2024 1:02 AM GMT

Supreme Courts order on electoral bonds is a political setback for BJP
X

ന്യൂഡൽഹി: ബിജെപി ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.കേരളത്തിലെയും പ്രധാനമന്ത്രിയുടെയും അടക്കം നൂറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക.ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബിജെപിക്ക് ആശങ്കയുണ്ട്...

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകിയിട്ടുണ്ട് .നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് അടക്കമുള്ളവരുടെ പേരുകൾ ആദ്യ പട്ടികയിൽ ഉണ്ടാകും. അക്ഷയ് കുമാർ, കങ്കണ റണാവത്ത് അടക്കം സിനിമ - കായിക മേഖലകളിൽ നിന്നുള്ളവർ സ്ഥാനാർത്ഥികളായേക്കും എന്നാണ് സൂചന. കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എറണാകുളം, കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഇക്കൂട്ടത്തിലുണ്ടാകും. അതേസമയം നിയമസഭയിലേക്ക് മൽസരിച്ച് ജയിച്ച മുൻ എംപിമാർക്ക് സീറ്റ് നൽകില്ല എന്നാണ് സൂചന. ഇതോടെ എഴുപതിലധികം എംപിമാര്‍ മല്‍സരിക്കുന്നത് അനിശ്ചിതത്വത്തിലാണ്.

അതേസമയം ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബി.​ജെ.പിയിൽ അഭിപ്രായ ഭിന്നത ശക്തമാണ്. എന്നാൽ കൈസർ ഗഞ്ച് ലോക്സഭാ മണ്ഢലത്തിൽ ഏറെ സ്വാധീനമുള്ള ബ്രിജ് ഭൂഷനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.


TAGS :

Next Story