Quantcast

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരിൽ നാളെ തുടക്കം

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും

MediaOne Logo

Web Desk

  • Updated:

    2023-02-23 12:57:17.0

Published:

23 Feb 2023 12:54 PM GMT

Congress Plenary Session,  Raipur, Chhattisgarh,
X

റായ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരിൽ നാളെ തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാൽ തുടരും.

കോൺഗ്രസിന്റെ 85 മത് പ്ലീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാകുക. 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ആറ് പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. ഉദ്‌യ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ. പാർട്ടി പദവികളിൽ 50 ശതമാനം 50 വയസിൽ താഴെ ഉള്ളവർക്ക് നൽകാൻ തീരുമാനം ഉണ്ടാകും. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ സസ്പെൻസ് തുടരുകയാണ്. പി ചിദംബരം അടക്കമുള്ള ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാക്കളുമായി നേതൃത്വം ഇതിനോടകം ചർച്ച നടത്തി എന്നാണ് സൂചന. കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. എ കെ ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയും.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിൽ പ്രധാന ചർച്ച. 6 സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാൽ പ്രതിപക്ഷ ഐക്യത്തിനായുള്ള വിശദമായ ചർച്ച പ്ലീനറിയിൽ നടക്കും. ബിജെപിയുമായി സമവായം ഉണ്ടാക്കുന്നവരെയല്ല മറിച്ച് നേരിടാൻ ദൈര്യമുള്ള പ്രതിപക്ഷ പാർട്ടികളുമായി സഖ്യത്തിനാണ് ശ്രമം.

TAGS :

Next Story