Quantcast

കിരീടധാരണം കഴിഞ്ഞു; അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നു-രാഹുൽ ഗാന്ധി

ചെങ്കോൽ ആഘോഷം കണ്ടപ്പോൾ തന്നെ പ്രതിഷേധമുക്ത ജനാധിപത്യത്തിന്റെ തുടക്കമാണിതെന്നു വ്യക്തമായതാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര

MediaOne Logo

Web Desk

  • Updated:

    2023-05-28 15:46:22.0

Published:

28 May 2023 3:45 PM GMT

The coronation is over-Rahul Gandhi on PM Narendra Modi, RahulGandhi, NarendraModi, newparliamentinauguration, parliament
X

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ഉദ്ഘാടനത്തെ സ്വന്തം കിരീടധാരണമായാണ് മോദി കണക്കാക്കുന്നതെന്ന് രാഹുൽ വിമർശിച്ചു.

'പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാൽ, കിരീടധാരണം പോലെയാണ് പ്രധാനമന്ത്രി പാർലമെന്റ് ഉദ്ഘാടനത്തെ കൈകാര്യം ചെയ്യുന്നത്.'-രാഹുൽ ട്വീറ്റ് ചെയ്തു.

കിരീടധാരണം കഴിഞ്ഞു. 'അഹങ്കാരിയായ രാജാവ്' തെരുവിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്-ഗുസ്തി താരങ്ങളെ പൊലീസ് തെരുവിൽ നേരിടുന്ന ദൃശ്യങ്ങൾ പങ്കുവച്ച് രാഹുൽ കുറിച്ചു.

മോദി സർക്കാർ ചെങ്കോൽ ആഘോഷിക്കുന്നതു കണ്ടപ്പോൾ തന്നെ പ്രതിഷേധമുക്ത ജനാധിപത്യത്തിന്റെ തുടക്കമാണിതെന്നു വ്യക്തമായതാണെന്നാണ് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചത്.

അതേസമയം, ഏകാധിപതിയുടെ കിരീടധാരണമായാണ് മോദിയുടെ പാർലമെന്റ് ഉദ്ഘാടനത്തെ സി.പി.എം വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ പ്രജകളായി തരംതാഴ്ത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. 'നവ ഇന്ത്യ' പ്രഖ്യാപനങ്ങളോടെയുള്ള പരസ്യമായ പ്രൊപഗണ്ടയ്ക്കിടെയാണ് ഉദ്ഘാടനം നടക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും അഭാവത്തിലാണ് പുതിയ ഇന്ത്യ പ്രഖ്യാപനം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: “The coronation is over - the 'arrogant king' is crushing the voice of the public on the streets!”; Says Rahul Gandhi

TAGS :

Next Story