Quantcast

പ്രാർത്ഥനാദിനം: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുനഃക്രമീകരിച്ചേക്കും

ഫെബ്രുവരി 27ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പരമോന്നത ക്രിസ്ത്യൻ സമിതിയായ എഎംസിഒയുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Feb 2022 4:28 PM GMT

പ്രാർത്ഥനാദിനം: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുനഃക്രമീകരിച്ചേക്കും
X

ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥന ദിവസം പരിഗണിച്ച് മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തീയതി പുനഃക്രമീകരിച്ചേക്കും. ഫെബ്രുവരി 27ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പരമോന്നത ക്രിസ്ത്യൻ സമിതിയായ എഎംസിഒയുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു.

നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മണിപ്പൂരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിയാണ് നടക്കുക. മാർച്ച് മൂന്നിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. അതേസമയം മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

The date of the first phase of the Manipur Assembly elections may be rescheduled to coincide with the prayer day of the Christian community.

TAGS :

Next Story