ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം
കഴിഞ്ഞ നാലുദിവസമായി ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ജമ്മു കാശ്മീർ ഹിമാചൽ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നുണ്ട്.
അതേസമയം, മേഘ വിസ്‌ഫോടനത്തിൽ തകർന്ന മേഖലകളിൽ വൈദ്യുതിയും റോഡുകളും പുനഃസ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ നാലുദിവസമായി ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഡൽഹിയിൽ മഴയില്ലെങ്കിലും യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്.
Next Story
Adjust Story Font
16

