Quantcast

ബിഹാറില്‍ പിന്നാക്കക്കാര്‍ 63%; ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ് സർക്കാർ

കഴിഞ്ഞ മാസമാണ് ബിഹാറിലെ ജാതി സർവേ പുർത്തിയായത്

MediaOne Logo

Web Desk

  • Updated:

    2023-10-02 11:09:41.0

Published:

2 Oct 2023 10:00 AM GMT

ബിഹാറില്‍ പിന്നാക്കക്കാര്‍ 63%; ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ് സർക്കാർ
X

ഡൽഹി: ബിഹാറിലെ ജാതി സർവേ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്കക്കാരാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കഴിഞ്ഞ മാസമാണ് ബീഹാറിലെ ജാതി സർവേ പുർത്തിയായത്. നേരത്തെ ജാതി സർവേ റിപ്പോർട്ട് പുറത്തു വിടുമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടിരുക്കുന്നത്. 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗത്തിലാണ്. 27 ശതമാനം പേർ പിന്നാക്ക വിഭാഗത്തിലാണ്. 9.65 ശതമാനം എസ്.സി വിഭാഗവും, 1.68 ശതമാനം എസ്.ടി വിഭാഗവുമാണ്. 15.52 ശതമാണ് ജനറൽ വിഭാഗം 15.52 ശതമാണ്

സംസ്ഥാനത്തെ അകെ ജനസഖ്യ 137025310 (പതിമുന്ന് കോടി എഴുപത് ലക്ഷത്തി ഇരുപതി ആയ്യാരത്തി മുന്നൂറ്റി പത്ത് ) ആണ്. വളരെ കൃത്യമായും സുതാര്യമായുമാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. മറ്റു സംസ്ഥാനങ്ങൾക്ക് കുടി ഇത് മാതൃകയാണെന്നും മുഖ്യമന്ത്രി നിധീഷ് കുമാർ പറഞ്ഞു. സർവേക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും മുഖ്യമന്ത്രി അഭിനന്ദമറിയിക്കുകയും ചെയ്തു. സർവേ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടിനെതിരെ ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ സർവേ നടത്തി അതിന്റെ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നതെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണം.

കേന്ദ്ര സർക്കാരിനോട് ബീഹാർ സർക്കാർ സർവേ നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയ്യാറാകാത്തിതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സർവേ നടത്തിയത്. ജാതി സർവേ തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജിയെത്തുകയും സുപ്രിം കോടതി അത് തള്ളുകയും ചെയ്തിരുന്നു. ആദ്യം പാട്‌ന ഹൈക്കോടതിയിൽ സർവേ തടയണമെന്നാവശ്യപ്പെട്ട് ഹരജിയെത്തിയത് ഈ സമയം പാട്‌ന കോടതി സർവേ തടയുകയും ചെയ്തിരുന്നു. പിന്നീട് സർക്കാറിന് അനുകൂലമായി വിധിവരുകയായിരുന്നു. തുടർന്നാണ് സർക്കാർ സർവേയുമായി മുന്നോട്ടു പോയത്. നേരത്തെ രാജസ്ഥാനും കർണാടകയും ജാതി സർവേകൾ പുർത്തിയാക്കിയിരുന്നു. എന്നാൽ അതിന്റെ റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നില്ല.

ബ്രിട്ടീഷുകാരുടെ കാലത്ത് സെൻസസ് സർവേ ആരംഭിച്ചപ്പോൾ തന്നെ ജാതി തിരിച്ചാണ് സർവേ നടത്തിയത്. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം പട്ടിക ജാതി പട്ടിക വിഭാഗത്തിന്റെ സെൻസെടുക്കുന്നുണ്ടെങ്കിൽ പോലും ഒ.ബി.സി സവർണ ജാതി എന്നിവയെ ഒഴിവാക്കുകയായിരുന്നു. ജനസംഖ്യ അടിസ്ഥാനത്തിലാണ് പ്രാധിനിത്യം നൽകേണ്ടത് എന്നതിന് വിരുദ്ധമാണിത്. ഇപ്പോൾ ഓ.ബി.സി വിഭാഗത്തിൽ കുടുതൽ ആളുകളുണ്ടായിട്ടും വേണ്ടത്ര പ്രാധിനിത്യം സർക്കാർ ജോലികളിൽ ലഭിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇക്കാര്യം ചുണ്ടിക്കാട്ടിയിരുന്നു. 90 ക്യാബിനറ്റ് സെക്രട്ടറിമാരുള്ളതിൽ മൂന്ന് ശതമാനം മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളത്.

TAGS :

Next Story