'ഉചിതമായ സമയത്ത് ഹൈക്കമാന്റ് ഞങ്ങളെ വിളിക്കും, കാത്തിരിക്കും'- ഡി.കെ.ശിവകുമാർ
ഹൈക്കമാന്റിന്റെ ക്ഷണം വല്ലതും ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി.കെ.ശിവകുമാർ

ബംഗളുരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന്റെ കാലാവധി പകുതിയാവുന്ന വേളയിൽ ഹൈക്കമന്റിന്റെ വിളിക്കായി കാത്തിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അധികാര കൈമാറ്റം സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രതികരണം.
ഹൈക്കമാന്റിന്റെ ക്ഷണം വല്ലതും ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡി.കെ.ശിവകുമാർ. ' 'അവർ ഉചിതമായ സമയത്ത് ഞങ്ങളെ രണ്ടുപേരെയും വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ വിളിക്കായി കാത്തിരിക്കും. ഞങ്ങൾ രണ്ടുപേരും പോകും' -ഡി.കെ.ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിയായി താൻ തുടരുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് ആർ.അശോകന്റെ ചോദ്യത്തോടാണ് സിദ്ധരാമയ്യയുടെ പ്രതികരണം. 'നിയമസഭാ പാർട്ടി അഞ്ചുവർഷത്തേക്കാണ് താങ്കളെ തിരഞ്ഞെടുത്തതെന്നും ഇപ്പോൾ രണ്ടര വർഷത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നുമാണ്' ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ ആർ. അശോകൻ ചോദിച്ചത്. രണ്ടര വർഷത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അത്തരമൊരു കരാറില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്നും 2028 ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും ദിവസങ്ങൾക്കു മുൻപ് സിദ്ധരാമയ്യ പറഞ്ഞിരുന്നു.
Adjust Story Font
16

