Quantcast

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണം: എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

വീണാ വിജയന്റെ മൊഴിയെടുക്കാൻ എസ്.എഫ്.ഐ.ഒ നോട്ടീസ് നൽകുമെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് എക്സാ ലോജിക് കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Feb 2024 1:03 AM GMT

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണം: എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
X

ബംഗളൂരു: എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

ഇന്നലെയാണ് അഭിഭാഷകനായ മനു പ്രഭാകർ കുൽക്കർണി മുഖേനെ എക്സാ ലോജിക് കോടതിയെ സമീപിച്ചത്. വീണ വിജയന്റെ മൊഴിയെടുക്കാൻ എസ്.എഫ്.ഐ.ഒ നോട്ടീസ് നൽകുമെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് എക്സാ ലോജിക് കോടതിയെ സമീപിച്ചത്.

എസ്.എഫ്.ഐ.ഒ യും കേന്ദ്ര സർക്കാരുമാണ് ഹർജിയിലെ എതിർകക്ഷികൾ. അന്വേഷണം തടയണമെന്ന കെ.എസ്.ഐ.ഡി.സി യുടെ ആവശ്യത്തിൽ കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.

കെ.എസ്.ഐ.ഡി.സിയിലെ പരിശോധനയിൽ എസ്.എഫ്.ഐ.ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.

വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ.എസ്.ഐ.ഡി.സിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു.

ഇന്നലെയാണ് എസ്.എഫ്.ഐ.ഒ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്.

TAGS :

Next Story