Quantcast

'കറുപ്പിന്റെ ശക്തി'; ഫ്രാന്‍സ്-പരാഗ്വേ മത്സരത്തില്‍ ബച്ചന്റെ അഭിനന്ദ പോസ്റ്റ് വിവാദത്തില്‍

എംബാപ്പെക്കെതിരായ പരാഗ്വേ സെനറ്ററുടെ വംശീയ അധിക്ഷേപത്തിന് പിന്നാലെയായിരുന്നു ബച്ചന്റെ പ്രതികരണം

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-07-07 14:30:53

Published:

7 July 2026 7:58 PM IST

Amitabh Bachchan Opens Up About Struggle With Ageing
X

ന്യൂഡല്‍ഹി: 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ പരാഗ്വേക്കതിരായ വിജയത്തില്‍ ഫ്രാന്‍സിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പ്രതികരണം വിവാദത്തില്‍.

ഫ്രാന്‍സ് ടീമിലെ കറുത്തവര്‍ഗക്കാരായ താരങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടുന്ന എക്‌സ് പോസ്റ്റാണ് വിമര്‍ശനം നേരിടുന്നത്. അനാവശ്യമായ ഫ്രെയിമിങ്ങുകള്‍ ഫ്രാന്‍സില്‍ ജനിച്ചുവളര്‍ന്ന താരങ്ങളെ സാരമായി ബാധിക്കുമെന്ന് ചില എക്‌സ് ഉപയോക്താക്കള്‍ പറയുന്നു.

T 5794 -अब कहे देते हैं :

the French WC 2026 football team... the FRENCH!!

11 players in team...

10 Black... -

1 white-?

the POWER of BLACK എന്നായിരുന്നു ബച്ചന്റെ പോസ്റ്റ്.

ഫ്രാന്‍സിന്റെ വിജയത്തിന് പിന്നില്‍ കറുപ്പിന്റെ ശക്തിയാണെന്ന തരത്തിലായിരുന്നു ബച്ചന്റെ പ്രതികരണം. എന്നാല്‍ ഫ്രാന്‍സിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിനെ, താരങ്ങളുടെ തൊലിയിലേക്ക് മാത്രമായി ചുരുക്കുന്നത് ശരിയല്ലെന്നാണ് ചിലരുടെ വാദം.

താരങ്ങളുടെ ദേശീയബോധത്തെ അംഗീകരിക്കണമെന്നും ഉപയോക്താക്കള്‍ പറയുന്നു. ഇത്തരം ഫ്രെയിമിങ്ങുകള്‍ ഫ്രാന്‍സില്‍ ജനിച്ചുവളര്‍ന്ന താരങ്ങളുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബച്ചന്റെ വാക്കുകള്‍ ഒരു വസ്തുതയാണെന്നും എന്നാല്‍ ഉപയോഗിച്ച പദങ്ങള്‍ തെറ്റാണെന്നും മറ്റു ചിലര്‍ പറയുന്നു. 2018ലും അമിതാഭ് ബച്ചന്‍ സമാനമായി പ്രതികരിച്ചിരുന്നു. 2018ലെ ഫുട്‌ബോള്‍ ലോകകപ്പ് ആഫ്രിക്ക നേടിയെന്ന തരത്തിലായിരുന്നു നടന്റെ പ്രതികരണം.

ജൂലൈ നാലിനായിരുന്നു ഫ്രാന്‍സും പരാഗ്വേയും തമ്മിലുള്ള മത്സരം. ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വേയെ ഫ്രാന്‍സ് പരാജയപ്പെടുത്തുകയായിരുന്നു.

മത്സരത്തിന് ശേഷം ഫ്രാന്‍സ് താരം എംബാപ്പെയെ പരാഗ്വേ സെനറ്റര്‍ സ്റ്റെലെറ്റെ അമറില്ല വംശീയമായി അധിക്ഷേപിച്ചിരുന്നു.

തുടര്‍ന്ന് അമറില്ലക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ പരാഗ്വേ സര്‍ക്കാരും സെനറ്ററെ തള്ളി രംഗത്തെത്തി. ഇതിനുപിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.


TAGS :

Next Story