Quantcast

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍

കായംകുളം സ്വദേശികളായ അൻവർ ഷാ , സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-10-08 01:32:40.0

Published:

8 Oct 2022 6:32 AM IST

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍
X

വെച്ചൂര്‍: കോട്ടയം വെച്ചൂർ , തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ . കായംകുളം സ്വദേശികളായ അൻവർ ഷാ , സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ 24ന് പുലർച്ചെയാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് പണം അപഹരിച്ചത്. ആരാധനാലയങ്ങളിലെ സിസി ടി വിയിൽ എന്നാൽ മോഷണം പതിഞ്ഞു. ഇതിൽ നിന്നും പ്രതികളുടെ ബൈക്ക് നമ്പർ ലഭിച്ചതാണ് നിർണായകമാണ് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായംകുളം സ്വദേശികളായ അൻവർഷാ , സരിത എന്നിവരെ പൊലീസ് പിടികൂടിയത്.

കായംകുളം, ഇടുക്കി എന്നിവിടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ഇവരിൽ നിന്ന് പൊലീസ് മോഷണ മുതലും കണ്ടെടുത്തു. വൻമോഷണ സംഘത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇവരെ കൂടുതൽ ചോദ്യം ചെയ്യും. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. വൈക്കത്ത് ഏതാനും മാസങ്ങൾക്കിടയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങൾ നടന്നിരുന്നു.



TAGS :

Next Story