Quantcast

കല്ലറ തുറന്ന് തലയോട്ടി മോഷണം; ബിഹാറിൽ രണ്ട് പേർ പിടിയിൽ

അഞ്ച് വർഷങ്ങൾക്കിടയിൽ സംസ്കരിച്ച ആറിലധികം തലയോട്ടികളാണ് മോഷ്ട്ടിക്കപെട്ടത്

MediaOne Logo

Web Desk

  • Published:

    30 Jan 2025 9:10 PM IST

കല്ലറ തുറന്ന് തലയോട്ടി മോഷണം; ബിഹാറിൽ രണ്ട് പേർ പിടിയിൽ
X

പട്ന : കല്ലറകളിൽ നിന്ന് തലയോട്ടി മോഷ്ട്ടിച്ചതിന്റെ പേരിൽ ബിഹാറിൽ രണ്ട് പേർ പിടിയിൽ. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. ആറ് മാസം മുന്‍പ് സംസ്‌കാരം നടന്ന മാതാവിന്റെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാതായതിന് തുടർന്ന് മകന്‍ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

അസറഫ് നഗർ ഗ്രാമത്തിലെ ശ്മശാനത്തിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ തലയോട്ടികളാണ് കാണാതായത്. ജനുവരി 22 ന് മാതാവിന്റെ മൃതദേഹത്തില്‍ നിന്ന് തലയോട്ടി കാണാനില്ലെന്നുള്ള മകന്റെ പരാതിയിലാണ് അനേഷ്വണം തുടങ്ങിയത്. എന്നാൽ കൂടുതൽ അനേഷ്വണത്തിൽ, അഞ്ച് വർഷങ്ങൾക്കിടയിൽ സംസ്കരിച്ച ആറിലധികം തലയോട്ടികൾ കൂടി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെ, ഒരു കുട്ടിയുടെ മൃതദേഹം കൂടി കാണാതായതും ശേഷം, വികൃതമാക്കിയ നിലയിൽ തലയോട്ടിയില്ലാതെ കുട്ടിയുടെ മൃതദേഹം തിരിച്ച് കിട്ടിയതും അനേഷ്വണത്തിൽ നിർണായകമായി.

തുടർന്നുള്ള അന്വേഷണത്തില്‍ സരൈയാ, ബോറാ ഗ്രാമങ്ങളില്‍ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തലയോട്ടികൾ മോഷ്ടിച്ചത് തങ്ങളാന്നെന്നും മന്ത്രവാദത്തിൻ്റെ മറവിൽ ആളുകളിൽ നിന്ന് പണം തട്ടാനാണ് തലയോട്ടികൾ ഉപയോഗിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. പ്രതികളുടെ കൈവശമുണ്ടായിരുന്ന തലയോട്ടികൾ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

TAGS :

Next Story