പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല, തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ; സുപ്രിംകോടതിയോട് മുസ്‌ലിം വ്യക്തി നിയമ ബോർഡ്
പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ്

Supremecourt
ന്യൂഡൽഹി: മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രിംകോടതിയിൽ. പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രിംകോടതിയെ അറിയിച്ചു.
ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജി പരിഗണിക്കുന്നതിനൊപ്പമായിരിക്കും ഈ വിഷയവും പരിഗണിക്കുക. ഏപ്രിൽ ഏഴിനാണ് കോടതി ഹരജി പരിഗണിക്കുന്നത്.
Next Story
Adjust Story Font
16

