Quantcast

ഡൽഹിയിൽ ഇൻഡ്യ മുന്നണിയുടെ സീറ്റു വിഭജനത്തിൽ ധാരണയായില്ല

ഡൽഹിയിലെ ഏഴ് സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങി

MediaOne Logo

Web Desk

  • Published:

    6 Feb 2024 4:08 PM GMT

There was no agreement on the division of seats of the Front of India in Delhi
X

കെജ്‍രിവാള്‍/ഖാര്‍ഗെ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഇൻഡ്യ മുന്നണിയുടെ സീറ്റു വിഭജനത്തിൽ ഇതുവരെ ധാരണയായില്ല. അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ തേടുകയാണ് കോൺഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജനുവരി 8 നും,12 നും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ചർച്ച നടന്നിരുന്നു. എന്നാൽ കൃത്യമായ ധാരണ അതിനു ശേഷവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹിയിലെ ഏഴ് സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ച നടത്തി. ഷീല ദീക്ഷിത് സർക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങളെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതടക്കമുള്ള പ്രചാരണപരിപാടികളും പാർട്ടി തയ്യാറാക്കി വരുന്നുണ്ട്. പതിവിനു വിപരീതമായി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം. രാജ്യതലസ്ഥാനത്ത് സീറ്റ് വിഭജനത്തിൽ പ്രതിസന്ധി തുടരുന്നത് ഇൻഡ്യമുന്നണിയുടെ നീക്കങ്ങളെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

TAGS :

Next Story