Quantcast

''അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു''; യോഗി സർക്കാറിനെതിരെ പ്രിയങ്ക

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ചോർത്തൽ തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Dec 2021 6:00 PM IST

അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു; യോഗി സർക്കാറിനെതിരെ പ്രിയങ്ക
X

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുപി സർക്കാർ രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് പ്രിയങ്കയുടെ വെളിപ്പെടുത്തൽ.

''ഫോൺ ചോർത്തൽ മാത്രമല്ല, എന്റെ മക്കളുടെ ഇൻസറ്റഗ്രാം അക്കൗണ്ട് പോലും അവർ ഹാക്ക് ചെയ്തു. അവർക്ക് മറ്റൊരു പണിയുമില്ലേ?''- ഒരു ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ചോർത്തൽ തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ''ഞങ്ങളുടെ എല്ലാവരുടെയും ഫോണുകൾ ചോർത്തി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്. പാർട്ടി ഓഫീസിലെ ഫോണുകൾ പോലും ഇതിൽ നിന്ന് മുക്തമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഫോൺ ചോർത്തലിന് നേതൃത്വം നൽകുന്നത്''-അഖിലേഷ് യാദവ് ആരോപിച്ചു.


TAGS :

Next Story