എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിനെ അപലപിച്ച് തോൽ തിരുമാവളവൻ എംപി
മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് തോൽ തിരുമാവളവൻ ആരോപിച്ചു.

ചെന്നൈ: എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റിനെ അപലപിച്ച് ചിദംബരം എംപിയും വിടുതലൈ ചിരുതൈഗൾ കച്ചി നേതാവുമായ തോൽ തിരുമാവളവൻ. എസ്ഡിപിഐ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. മുസ്‌ലിം മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്പാർട്ടികളെ അടിച്ചമർത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തോൽ തിരുമാവളവൻ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഔദ്യോഗിക ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ പ്രതികാരത്തിനും ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനുമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും തോൽ തിരുമാവളവൻ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

