Quantcast

മണാലിയിൽ മിന്നൽപ്രളയം; തിരുവനന്തപുരം CET കോളേജ് വിദ്യാർത്ഥികൾ കുടുങ്ങി

മലയാളികൾ അടക്കം 120 വിദ്യാർത്ഥികളും5 അധ്യാപകരുമാണ് കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2025-03-01 12:12:12.0

Published:

1 March 2025 3:34 PM IST

മണാലിയിൽ മിന്നൽപ്രളയം; തിരുവനന്തപുരം CET കോളേജ് വിദ്യാർത്ഥികൾ കുടുങ്ങി
X

ന്യൂ ഡൽഹി: ഹിമാചലിലെ മണാലിയിൽ മിന്നൽപ്രളയത്തെത്തുടർന്ന് 120 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരം CET കോളേജിലെ 120 വിദ്യാർത്ഥികളും 5 അധ്യാപകരുമാണ് കുടുങ്ങിയത്. അധ്യാപകരും വിദ്യാർത്ഥികളും സുരക്ഷിതരാണെന്നാണ് വിവരം. റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് സംഘത്തിന്റെ യാത്ര തടസപ്പെടുത്തിരിക്കുകയാണ്.

മണാലിയിലെ കനത്ത ഹിമപാതത്തിലും മണ്ണിടിച്ചിലിലും കാസർകോട് തൃക്കരിപ്പൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികളും അധ്യാപകരും കുടുങ്ങിയിരുന്നു. മലയാളികളായ 48 വിദ്യാർഥികളും 2 അധ്യാപകരും ആണ് കുടുങ്ങിയത്. മണാലിയിൽ കടുത്ത മഞ്ഞ് വീഴ്ച ഉള്ളതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.



TAGS :

Next Story