Quantcast

'ഇത് വൈറൽ കോവിഡ് കപൂർ, വൈറസല്ല'

കോവിഡിനെ പോലെ അപകടകാരിയല്ലെന്ന് നെറ്റിയിൽ എഴുതിവെക്കാനാകാത്തതിനാൽ ട്വിറ്റർ ബയോയിൽ ചേർത്തിട്ടുണ്ട്: 'എന്റെ പേര് കോവിഡ്, പക്ഷേ, ഞാനൊരു വൈറസല്ല'

MediaOne Logo

Web Desk

  • Updated:

    2022-01-08 15:35:27.0

Published:

8 Jan 2022 2:21 PM GMT

ഇത് വൈറൽ കോവിഡ് കപൂർ, വൈറസല്ല
X

കോവിഡെത്തിയതോടെ എല്ലാവരുടെ ജീവിതവും മാറിയിട്ടുണ്ട്. എന്നാൽ ബംഗളൂരുവിൽ താമസിക്കുന്ന കോവിഡ് കപൂറിന്റെ ജീവിതത്തിൽ വല്ലാത്ത മാറ്റം തന്നെയാണ് വന്നിരിക്കുന്നത്. കോവിഡാനന്തരം പേര് കൊണ്ട് പ്രശസ്തനായ കപൂറിനെ കാണുന്നവർ ഇങ്ങനെയായിരിക്കും പരിചയപ്പെടുത്തുക 'ഇത് വൈറൽ കോവിഡ് കപൂർ, വൈറസല്ല'. കൊറോണ വൈറസ് പരത്തുന്ന കോവിഡെന്ന അസുഖം പേരിൽ തന്നെ കൊണ്ടു നടക്കുമ്പോൾ പലവിധ ചോദ്യങ്ങളാണ് കപൂർ നേരിടുന്നത്. കോവിഡ് കപൂറെന്നത് നിങ്ങളുടെ യഥാർത്ഥ പേരാണോ?, പേര് ഇപ്പോൾ മാറ്റിയതാണോ, അതോ മുമ്പേ ഇങ്ങനെത്തന്നെയാണോ? തുടങ്ങിയ അനവധി ചോദ്യങ്ങൾ. കഴിഞ്ഞ രണ്ടു വർഷമായി പൊതുയിടങ്ങളിൽ തന്റെ പേര് പറയാതിരിക്കാൻ ശ്രമിക്കുകയാണെന്ന് ഈ 31 കാരൻ പറയുന്നു.

ഹോട്ടലിൽ റിസർവേഷൻ നടത്തുമ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും തന്റെ പേര് നൽകാതായിരിക്കുകയാണെന്നും ട്രാവൽ വെബ്‌സൈറ്റ് സഹസ്ഥാപകൻ കൂടിയായ ഈ യുവാവ് പറയുന്നു. പേര് അത്ര പ്രധാനമല്ലാത്ത റസ്റ്റാറൻറ് റിസർവേഷനിലൊക്കെ കൂട്ടുകാരുടെയോ മറ്റേതെങ്കിലുമോ പേര് നൽകാറാണുള്ളതെന്നും കപൂർ പറയുന്നു. എയർപോർട്ടിലെ സെക്യൂരിറ്റി കൗണ്ടറുകളിൽ പേര് പറയുമ്പോൾ അവരുടെ പ്രതികരണം ഏറെ രസകരമാണെന്നും ഇതെന്ത് പേരാണെന്നും ഈയടുത്ത് മാറ്റിയതാണോയെന്നും അവരെല്ലാവരും ചോദിക്കാറുണ്ടെന്നും കോവിഡ് കപൂർ പറഞ്ഞു. തിരക്കിലാണെങ്കിൽ പോലും തന്റെ പേര് കേൾക്കുമ്പോൾ അവർ ചിരിച്ചു പോകാറുണ്ടെന്നും കപൂർ പറഞ്ഞു.

തന്റെ പേര് ചിലപ്പോഴൊക്കെ രസകരമായ ആശയക്കുഴപ്പം ഉണ്ടാക്കിയതും കപൂർ ഓർക്കുന്നു. ആദ്യ ലോക്ഡൗണിന് ശേഷം ട്രിപ്പിനായി സ്വന്തം പേര് പറഞ്ഞ് ഹോട്ടൽ ബുക്ക് ചെയ്തു. പക്ഷേ ഹോട്ടൽ അധികൃതർ കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ച് ചോദിച്ചു : 'നിങ്ങൾ കളിപ്പിക്കുകയല്ലല്ലോ?'. ഏതായാലും നാട് മുഴുവൻ പേടിക്കുന്ന മഹാമാരിയുടെ പേര് രോഗമെത്തും മുമ്പേയുള്ള കപൂറിനെ കുഴക്കിയിരിക്കുയാണ്. കോവിഡിനെ പോലെ അപകടകാരിയല്ലെന്ന് നെറ്റിയിൽ എഴുതിവെക്കാനാകാത്തതിനാൽ ട്വിറ്റർ ബയോയിൽ ചേർത്തിട്ടുണ്ട്: 'എന്റെ പേര് കോവിഡ്, പക്ഷേ, ഞാനൊരു വൈറസല്ല'.

Everyone's life has changed After covid19. But the life of Kovid Kapoor, who lives in Bangalore, has changed drastically. 'This is a viral Kovid Kapoor, not a virus'.

TAGS :

Next Story