Quantcast

'ഇതാണ് പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ'; പ്രതികരിച്ച് എം.എം നരവനെ

എക്‌സിലൂടെയാണ് നരവനയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2026-02-10 15:55:59.0

Published:

10 Feb 2026 8:06 PM IST

ഇതാണ് പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ; പ്രതികരിച്ച് എം.എം നരവനെ
X

ന്യൂഡൽഹി: മുൻ കരസേന മേധാവി എം.എം നരവനെയുടെ പുസ്തകമായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ പെൻഗ്വിൻ ബുക്സിന്റെ വിശദീകരണം എക്‌സിൽ പങ്കുവെച്ച് എം.എം നരവനെ. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പെൻഗ്വിൻ ബുക്സിന്റെ പോസ്റ്റാണ് നരവനെ പങ്കുവെച്ചത്. ഇതാണ് പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും കുറിപ്പ്.

പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. പ്രസിദ്ധീകരണത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത പുസ്തകത്തിൽ നിന്നുള്ള വരികൾ സഭയിൽ ഉദ്ദരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വെച്ചിരുന്നു.

പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള വിവരങ്ങൾ നിയമവിരുദ്ധമായി പ്രചരിച്ചതിൽ ഡൽഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ സൈനിക മേധാവിയും പുസ്തകത്തിൻ്റെ പ്രസാധകരായ പെൻഗ്വിനും പറയുന്ന വാദങ്ങളിൽ താൻ ജനറൽ നരവനെയെ വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തൻ്റെ പുസ്തകം പ്രമോട്ട് ചെയ്തുകൊണ്ട് നരവനെ 2023-ൽ പങ്കുവെച്ച ട്വീറ്റിനെക്കുറിച്ചും രാഹുൽ പരാമർശിച്ചു. പുസ്തകം ലഭിക്കാൻ ലിങ്ക് പിന്തുടരുക എന്നായിരുന്നു പോസ്റ്റ്. "ആമസോണിൽ പുസ്തകം ലഭ്യമാണ്. എനിക്ക് പെൻഗ്വിനേക്കാൾ വിശ്വാസം നരവാനെ ജിയെയാണ്. നിങ്ങൾക്ക് ആരെയാണ് വിശ്വാസമെന്നും" രാഹുൽ ചോദിച്ചു.

TAGS :

Next Story