Quantcast

ജമ്മു കശ്മീരിൽ മുന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ അറസ്റ്റിൽ

മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, പോസ്റ്ററുകൾ, 12 പാകിസ്താൻ പതാകകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    27 Aug 2022 8:54 AM IST

ജമ്മു കശ്മീരിൽ മുന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ അറസ്റ്റിൽ
X

സോപോർ, ജമ്മു കശ്മീർ: വടക്കൻ കശ്മീരിലെ സോപോറിൽ മൂന്നു ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ്. വെള്ളിയാഴ്ച വൈകീട്ട് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികൾ പിടിയിലായത്.

ശാരിഖ് അഷ്‌റഫ്, സഖ്‌ലയ്ൻ മുഷ്താഖ്, തൗഫീഖ് ഹസൻ ശൈഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ ഗോരിപുരയിൽനിന്ന് ബൊമൈയിലേക്ക് വരുന്ന മൂന്നുപേരുടെ നീക്കത്തിൽ സംശയം തോന്നിയ സുരക്ഷാ സേന നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തന്ത്രപൂർവമാണ് പിടികൂടിയത്.

മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, പോസ്റ്ററുകൾ, 12 പാകിസ്താൻ പതാകകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. സുരക്ഷാസേനക്കെതിരെയും പൊതുജനങ്ങൾക്കെതിരെയും ആക്രമണം ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story