Quantcast

ബാലറ്റ് ബോക്‌സ് തുറന്നുവെന്ന് തൃണമൂല്‍; ബംഗാളില്‍ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം, സംഘര്‍ഷം

പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും അറിയിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ച് ബാലറ്റ് ബോക്‌സ് തുറന്നെന്ന് ആരോപണം

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-30 17:04:44.0

Published:

30 April 2026 10:24 PM IST

TMC claims ballot box opening, Mamata Banerjee to reach soon
X

കൊല്‍ക്കത്ത: സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് ബോക്‌സുകള്‍ തുറക്കുന്നുവെന്ന് ആരോപിച്ച് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. ബാലറ്റ് ബോക്‌സുകളില്‍ ബിജെപി തിരിമറി നടത്തുകയാണെന്ന് ആരോപിച്ച തൃണമൂല്‍, വിഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചു. സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ നേതാക്കള്‍ തമ്പടിച്ചതോടെ തൃണമൂല്‍-ബിജെപി സംഘര്‍ഷാവസ്ഥയുണ്ടായി. കൊല്‍ക്കത്തയിലെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മമതാ ബാനര്‍ജി നേരിട്ടെത്തി.

എല്ലാ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും അറിയിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ച് ബാലറ്റ് ബോക്‌സ് തുറന്നെന്ന് ആരോപിച്ച് തൃണമൂലിന്റെ ബെലഘട്ടയിലെ സ്ഥാനാര്‍ഥി കുനാല്‍ ഘോഷും പാര്‍ട്ടി നേതാവ് ശശി പാഞ്ചയും സ്‌ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

'3.30 വരെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമിന് മുന്നിലുണ്ടായിരുന്നു. ഇതിന് പിന്നാലെ ഒരു മെയില്‍ വന്നു. നാല് മണിക്ക് സ്‌ട്രോങ് റൂം വീണ്ടും തുറക്കുമെന്നായിരുന്നു മെയില്‍. അപ്പോഴേക്കും പ്രവര്‍ത്തകരെല്ലാം സ്ഥലത്തുനിന്ന് പോയിരുന്നു. ഞങ്ങള്‍ ഉടന്‍ അവിടെ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. എന്നാല്‍, ബിജെപിക്കാരെ പ്രവേശിപ്പിച്ചിരുന്നു' -തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

അതേസമയം, എല്ലാ സ്‌ട്രോങ് റൂമുകളും സുരക്ഷിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. പരാജയം ഭയന്നാണ് തൃണമൂല്‍ അട്ടിമറി ആരോപിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

TAGS :

Next Story