Quantcast

പോൺ വീഡിയോ കണ്ട ബി.ജെ.പി എം.എൽ.എ, രാഹുലിനായി ജർമനി, രാം നവമി... ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

ഐ.പി.എൽ പതിനാറാം പതിപ്പിനു നാളെ തുടക്കമാകുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-03-30 16:17:13.0

Published:

30 March 2023 4:15 PM GMT

പോൺ വീഡിയോ കണ്ട ബി.ജെ.പി എം.എൽ.എ, രാഹുലിനായി ജർമനി, രാം നവമി... ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
X

ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി ജർമനി രംഗത്ത് വന്നത് മുതൽ പോൺ വീഡിയോ കണ്ട ബി.ജെ.പി എം.എൽ.എ, രാം നവമി തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ. ഐ.പി.എൽ 2023, മൈതാൻ ടീസർ, മോദി ഹഠാവോ ദേശ് ബച്ചാവോ തുടങ്ങിയവയും ഇന്ന് വൈറലാണ്.

ജർമ്മനി

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപിയായി അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിച്ച് ജർമ്മനി രംഗത്ത് വന്നതോടെ ജർമ്മനിയെന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. രാഹുലിനെതിരെയുള്ള വിധിയും അയോഗ്യനാക്കിയതും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതായി ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന മൗലിക ജനാധിപത്യ തത്വങ്ങളുടെ മാനദണ്ഡങ്ങൾ ബാധകമാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധിക്കെതിരായി അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തിന്റെ അധികാരം സസ്പെൻഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകും,'' വക്താവ് പറഞ്ഞു.

2019ലെ മാനനഷ്ടക്കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ, അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

ബിജെപി എംഎൽഎ

ത്രിപുരയിൽ നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന ബി.ജെ.പി എംഎൽഎയുടെ ദൃശ്യങ്ങൾ പുറത്ത്. ബാഗ്ബസ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ജദബ് ലാൽ നാഥ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്.എം.എൽ.എ പോൺ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എൽ.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്.

മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയിൽ ബജറ്റ് ചർച്ച നടക്കുന്നതിനിടെയാണ് എം.എൽ.എ മൊബൈലിൽ പോൺ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന ആളാണ് പോൺ കാണുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബി.ജെ.പി ജദബ് ലാലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ എം.എൽ.എ തയ്യാറായിട്ടില്ല. സമ്മേളനം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം സഭയിൽനിന്ന് മടങ്ങുകയായിരുന്നു.

മോദി ഹഠാവോ ദേശ് ബച്ചാവോ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആംആദ്മി പ്രൊഫൈലുകളാണ് മോദി ഹഠാവോ ദേശ് ബച്ചാവോയുമായി രംഗത്ത്‌വന്നത്. ഡൽഹിയിൽ ബിജെപിയും എഎപിയും തമ്മിൽ നടക്കുന്ന പോസ്റ്റർ യുദ്ധത്തോടെയാണ് ഈ ഹാഷ്ടാഗ് വൈറലായത്. നിരവധി പോസ്റ്ററുകളും ഈ പേരിൽ പതിക്കപ്പെടുന്നുണ്ട്.

മൈതാൻ ടീസർ

മൈതാൻ മൂവി ടീസറും ട്വിറ്ററിൽ ട്രെൻഡിംഗാണ്. അമിത് ശർമ സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം ജീവചരിത്രപരമായ സ്‌പോർട്‌സ് ഡ്രാമയാണ്. ബോണി കപൂറാണ് നിർമാതാവ്.

രാമനവമി

ഇന്ന് ഹൈന്ദവ വിശ്വാസികൾ രാമനവമി ആചരിക്കുന്നതിനാൽ രാംനവമി ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗാണ്. രാം നവമി ആശംസകൾ നേർന്ന് നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്. രാം നവമി ആഘോഷത്തിനിടയിൽ സംഘർഷം സൃഷ്ടിക്കരുതെന്ന് ഓർമിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു.

ഐ.പി.എൽ 2023

ഐ.പി.എൽ പതിനാറാം പതിപ്പിനു നാളെ തുടക്കമാകുകയാണ്. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. രാത്രി 7.30നാണ് മത്സരം തുടങ്ങുക. നിലവിലെ ജേതാക്കളാണ് ഗുജറാത്ത്.

BJP MLA who watched porn video, Rahul wants Germany, Ram Navami...; Today's Twitter Trends…

TAGS :

Next Story