Quantcast

ടിപ്പുവിനെതിരെ പുതിയ സിനിമ, എം.എസ്. ധോണി സിനിമ റീറിലീസ്... ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

മണിപ്പൂരിൽ ഗോത്ര വിഭാഗവും ഗോത്രേതര വിഭാഗവും തമ്മിൽ സംഘർഷം

MediaOne Logo

Web Desk

  • Published:

    4 May 2023 2:11 PM GMT

Ahead of the Karnataka elections, the new film against Tipu, M.S. Dhoni The Untold Story Movie Rerelease... Todays Twitter Trends...
X

കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘ്പരിവാരം ടിപ്പുവിനെതിരെ പുതിയ സിനിമയിറക്കുന്നു. മൈസൂരു സുൽത്താന്റെ മറ്റൊരു മുഖം തുറന്നുകാട്ടുന്നുവെന്ന് അവകാശപ്പെട്ട് 'ടിപ്പു'വെന്ന പേരിലാണ് സിനിമ ഇറക്കുന്നത്. സ്വതന്ത്രസമര സേനാനിയും മികച്ച ഭരണാധികാരിയുമായിരുന്ന ടിപ്പുവിനെ മതഭ്രാന്തനും സ്വജനപക്ഷവാദിയുമായി ചിത്രീകരിക്കാനുള്ള സംഘ് പരിവാർ ശ്രമം ഏറെ നാളായി നടക്കുന്നതാണ്.

കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപി നിരന്തരം ഇക്കാര്യം ഉപയോഗിക്കാറുമുണ്ട്. ഈ രീതിയിൽ തന്നെയാണ് പുതിയ സിനിമ വരുന്നത്. ബിജെപിയുടെ വടക്കു കിഴക്കൻ സംസ്ഥാന തന്ത്രജ്ഞനും മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേശകനും ഗ്രന്ഥകാരനും ടി.വി കമന്റേറ്ററുമായ രജത് സേഥിയാണ് സിനിമയുടെ ഗവേഷണം ചെയ്തത്. പവൻ ശർമയാണ് സംവിധായകൻ. ടിപ്പുവിനെ കുറിച്ച് സ്‌കൂളിൽ പഠിച്ചത് തെറ്റായിരുന്നുവെന്നും യഥാർത്ഥത്തിൽ ഇദ്ദേഹം എത്രമാത്രം മതഭ്രാന്തനായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശർമ പറഞ്ഞു. പി.എം നരേന്ദ്ര മോദി, സ്വതന്ത്ര വീർ സവർക്കർ, അടൽ, ബാൽ ശിവാജി എന്നീ ചിത്രങ്ങളുടെ പിറകിൽ പ്രവർത്തിച്ച സന്ദീപ് സിംഗും രശ്മി ശർമ, ഇറോസ് ഇൻറർനാഷണൽ എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നി ഭാഷകളിൽ ചിത്രം പുറത്തിറക്കും.

എം.എസ്. ധോണി ദി അൺടോൾഡ് സ്‌റ്റോറി റീറിലീസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനുമായ എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന 'എം.എസ്. ധോണി ദി അൺടോൾഡ് സ്‌റ്റോറി' സിനിമയുടെ റീറിലീസ് മെയ് 12ന് നടക്കും. അന്തരിച്ച സുശാന്ത് സിംഗ് രജപുതാണ് സിനിമയിലെ നായകൻ. നീരജ് പാണ്ഡ്യയാണ് 2016ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഏറെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. സുശാന്തിന്റെ മികച്ച സിനിമകളിലൊന്നായിരുന്നിത്. സുശാന്ത് സിംഗ് രജപുത്, എം.എസ്. ധോണി ദി അൺടോൾഡ് സ്‌റ്റോറി എന്നീ ഹാഷ്ടാഗുകളാണ് ട്വിറ്ററിൽ വൈറലാകുന്നത്.

ആസം ട്രെയിലർ പുറത്ത്

ആസം സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ശർവൺ തിവാരിയാണ് സംവിധാനവും തിരക്കഥയും ചെയ്തിരിക്കുന്നത്. നവാബ് ഖാനെന്ന മാഫിയ തലവന്റെ കഥയാണ് ചിത്രം പറയുന്നത്. ജിമ്മി ഷെർഗിലാണ് പ്രധാന നടൻ. ടി.ബി. പട്ടേലാണ് നിർമാതാവ്. മെയ് 19നാണ് സിനിമയുടെ റിലീസ്.

പി.ടി. ഉഷ

ദേശീയ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായ പി.ടി ഉഷ ഡൽഹി ജന്തർ മന്ദിറിലെ സമരവേദി സന്ദർശിക്കുകയും തുടർന്ന് പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് ട്വിറ്ററിൽ ട്രെൻഡിംഗാണ്. അവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാൽ അവരുടെ മെഡൽ നേട്ടങ്ങൾ പങ്കുവെച്ച് സംഘ്പരിവാർ പ്രൊഫൈലുകളും രംഗത്തുണ്ട്.

പ്രോട്ടീൻ പൊലീസ്

ഒരു ന്യൂട്രീഷ്യൻ ബാറിന്റെ പരസ്യത്തിൽ പ്രൊട്ടീൻ പൊലീസെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ പ്രോട്ടീൻ പൊലീസ് എന്ന ഹാഷ് ടാഗും വൈറലാണ്.

മണിപ്പൂർ

മണിപ്പൂരിൽ ഗോത്ര വിഭാഗവും ഗോത്രേതര വിഭാഗവും തമ്മിൽ സംഘർഷം നടക്കുകയാണ്. സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനിടെ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ അനുമതി നൽകി. ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർക്കാണ് ആവശ്യമെങ്കിൽ അക്രമികളെ വെടിവെക്കാൻ നിർദേശം നൽകിയത്. ഗോത്രവർഗത്തിൽപ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകിയതിൽ പ്രതിഷേധിച്ചുള്ള മാർച്ചിന് പിന്നാലെയായിരുന്നു മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

സംഘർഷം രൂക്ഷമായതിനെ തുടർന്ന് മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 7500 ലേറെ പേർ അഭയാർത്ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് സർക്കാർ സ്ഥാപനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇംഫാലടക്കം വിവിധ മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇവിടങ്ങളിൽ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ ഷൂട്ട് സൈറ്റ് ഓർഡർ ഉപയോഗപ്പെടുത്താനാണ് നിർദേശം.

New film against Tipu, M.S. Dhoni The Untold Story Movie Rerelease... Today's Twitter Trends...

TAGS :

Next Story