Quantcast

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

മുൻ പഞ്ചായത്ത് പ്രസിഡന്റായ മുസ്തഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2023-06-17 14:04:50.0

Published:

17 Jun 2023 6:59 PM IST

trinamool leader murdered bengal
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുജാപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റായ മുസ്തഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് മുസ്തഫയുടെ ബന്ധുക്കൾ ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിൽ ഏതാനും ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇന്ന് സാഹേബ്ഗഞ്ചിൽ തൃണമൂൽ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനക്കിടെയാണ് സംഘർഷമുണ്ടായത്.

TAGS :

Next Story