Quantcast

അംബാനിയുമായി സഹകരിച്ച് മുംബൈയില്‍ ട്രംപിന്റെ ബിസിനസ്; വികസനഫീസായി നല്‍കിയത് കോടികള്‍

മുംബൈയില്‍ എന്ത് പദ്ധതിയാണ് ട്രംപിന്റെ പേരില്‍ അംബാനി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    19 Jun 2025 1:20 PM IST

അംബാനിയുമായി സഹകരിച്ച് മുംബൈയില്‍ ട്രംപിന്റെ ബിസിനസ്; വികസനഫീസായി നല്‍കിയത് കോടികള്‍
X

ന്യൂഡല്‍ഹി: മുകേഷ് അംബാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ബിസിനസ് പങ്കാളികളാകന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുകേഷ് അംബാനി പണം നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് 4IR റിയാലിറ്റി ഡെവലപ്‌മെന്റ്, മുംബൈയിലെ അവരുടെ ഒരു പ്രോജക്റ്റ് ട്രംപ് ബ്രാന്‍ഡില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ട്രംപ് ഓര്‍ഗനൈസേഷന് ഏകദേശം 86.31 കോടി വികസന ഫീസ് നല്‍കിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി ട്രംപ് ഓര്‍ഗനൈസേഷന്‍ അവരുടെ വിദേശ ലൈസന്‍സിംഗ്, വികസന ഫീസുകളില്‍ വലിയ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. വിയറ്റ്നാം, ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ട്രംപ് ബ്രാന്‍ഡഡ് പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യുന്ന നിക്ഷേപകര്‍ 2024 ല്‍ ട്രംപ് ഓര്‍ഗനൈസേഷന് 44.6 മില്യണ്‍ ഡോളറാണ് വിദേശ ലൈസന്‍സിംഗ്, വികസന ഫീസ് ആയി നല്‍കിയത്. ഈ സമയത്ത് തന്നെയാണ് റിലൈന്‍സും വികസനഫീസ് ട്രംപ് ഓര്‍ഗനൈസേഷന് നല്‍കിയത്.

മുംബൈയില്‍ എന്ത് പദ്ധതിയാണ് ട്രംപിന്റെ പേരില്‍ അംബാനി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. അംബാനി ബിസിനസ് പ്രധാനമായും പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, ടെലികോം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഈ വര്‍ഷം ജനുവരിയില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അംബാനി പങ്കെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ മാസം ദോഹയില്‍ ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിന് ഒരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിലും അംബാനി അതിഥിയായിരുന്നു.

യുഎസ് പ്രസിഡന്റായിരിക്കെ തന്നെ ആഗോളതലത്തില്‍ തന്റെ കുടുംബ ബിസിനസ് താത്പര്യങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ട്രംപ് ആവിഷ്‌കരിക്കുന്നുണ്ട്. പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്ത്. ഖത്തറിലും ഇന്ത്യയിലെ വിവിധയിടങ്ങളിലും അവര്‍ക്ക്് ബിസിനസ് താത്പര്യങ്ങളുണ്ട്. ഗോള്‍ഫ്, ക്രിപ്‌റ്റോകറന്‍സി, അടുത്തിടെ പ്രഖ്യാപിച്ച ട്രംപ് മൊബൈല്‍ ഫോണ്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലേക്ക് അദ്ദേഹം തിരിഞ്ഞിട്ടുണ്ട്.

TAGS :

Next Story