എൻഡിഎ പാളയത്തിൽ തിരിച്ചെത്തി ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം
പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കാനിരിക്കെയാണ് ടിടിവി ദിനകരന്റെ നീക്കം

- Published:
21 Jan 2026 7:58 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും എൻഡിഎ മുന്നണിയിലേക്ക് മടങ്ങി ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം(എഎംഎംകെ)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മടങ്ങിവരവ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, എൽ.മുരുകൻ, ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദിനകരന്റെ പ്രഖ്യാപനം. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിന് പിന്നാലെ കഴിഞ്ഞ സെപ്തംബറിലാണ് ദിനകരൻ മുന്നണി വിട്ടത്. നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കാനിരിക്കെയാണ് നീക്കം.
സഖ്യത്തിലേക്കുള്ള മടക്കം പുതിയൊരു തുടക്കമാണെന്നാണ് ദിനകരന്‍ പ്രതികരിച്ചത്. ‘വിട്ടുവീഴ്ച ചെയ്യുന്നവർ ഒരിക്കലും പരാജയപ്പെടില്ല. ഇതൊരു പുതിയ തുടക്കമാണ്. തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ പരിശ്രമിക്കും. ത്യാഗം ചെയ്യുന്നവർ ഒരിക്കലും തകരില്ല. ജയലളിതയുടെ യഥാർത്ഥ അനുയായികൾ എന്ന നിലയിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചുനിന്ന് തമിഴ്‌നാട്ടിൽ ഭരണം പിടിക്കും’- ദിനകരൻ വ്യക്തമാക്കി.
തെക്കൻ തമിഴ്‌നാട്ടിലെ നിർണ്ണായകമായ ‘തേവർ’ സമുദായ വോട്ടുകൾ എൻഡിഎയിലേക്ക് കേന്ദ്രീകരിക്കാൻ ദിനകരന്റെ തിരിച്ചുവരവ് സഹായിക്കുമെന്ന് ബിജെപി കരുതുന്നത്. അതിനിടെ തഞ്ചാവൂരിലെ എഐഎഡിഎംകെ എംഎൽഎയും മുന്‍മന്ത്രിയുമായിരുന്ന വൈതിലിംഗം ഡിഎംകെയിൽ ചെർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
Adjust Story Font
16
