Quantcast

1.4 ലക്ഷം രൂപയുടെ ഫോണ്‍ സമ്മാനമടിച്ചെന്ന് വ്യാജസന്ദേശം; ടെലിവിഷന്‍ നടിയില്‍ നിന്നും 16,000 രൂപ തട്ടി

മുംബൈ ജോഗേശ്വരി സ്വദേശിനിയാണ് 41കാരിയായ നടി

MediaOne Logo

Web Desk

  • Published:

    20 Jun 2023 12:35 PM IST

Online Fraud
X

പ്രതീകാത്മക ചിത്രം

മുംബൈ: 1.4 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ സമ്മാനം അടിച്ചുവെന്ന് വിശ്വസിപ്പിച്ച് ടെലിവിഷന്‍ നടി കെ.എ ഖാനില്‍ നിന്നും 16,000 രൂപ തട്ടിയെടുത്തു. മുംബൈ ജോഗേശ്വരി സ്വദേശിനിയാണ് 41കാരിയായ നടി. ഇതിനെ തുടര്‍ന്ന് നടി ജൂൺ 16 ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തനിക്ക് ഒരു സന്ദേശം ലഭിച്ചുവെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തയുടനെ തനിക്ക് ഒരു കോൾ വന്നതായും ആരോ ഫോണിന്‍റെ ഫോട്ടോ അയച്ചുവെന്നും അയാള്‍ നൽകിയ കോഡ് പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടതായും ഖാൻ പരാതിയിൽ പറഞ്ഞു."ആദ്യം, നികുതിയായി 4,000 രൂപ നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു, പിന്നീട് മൊബൈൽ ഡെലിവറി ചെയ്യുന്നതിനുമുമ്പ് ഒരു ഐഡി സൃഷ്ടിക്കാൻ 12,000 രൂപ കൈമാറണമെന്നും പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞയാള്‍ ആവർത്തിച്ച് പണം ആവശ്യപ്പെട്ടപ്പോൾ തനിക്ക് സംശയം തോന്നിയെന്നും ഖാന്‍ പറയുന്നു.

ഈയിടെ മുംബൈയിലെ ഖറിലും സമാനസംഭവം നടന്നിരുന്നു. 43കാരിയായ വീട്ടമ്മയില്‍ നിന്നും 1.65 ലക്ഷം രൂപ തട്ടിയിരുന്നു. മൊബൈല്‍ ഫോണ്‍ സമ്മാനമായി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് വന്‍തുക കവര്‍ന്നത്.

TAGS :

Next Story