Quantcast

നോളന്റെ അണുബോംബ്, ലിയോയിലെ കൈതി, തരംഗമായി ഇന്ത്യ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

വിജയ് നായകനാകുന്ന 'ലിയോ' 'കൈതി' പോലെയുള്ള ചിത്രമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്

MediaOne Logo

Web Desk

  • Updated:

    2023-07-19 18:37:37.0

Published:

19 July 2023 6:15 PM GMT

നോളന്റെ അണുബോംബ്, ലിയോയിലെ കൈതി, തരംഗമായി ഇന്ത്യ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
X

തരംഗമായി ലോകേഷ് കനകരാജ്

ലോകേഷ് കനകരാജുമായി ബന്ധപ്പെട്ട നിരവധി അപ്ഡേറ്റുകൾ പുറത്തുവന്നതിന് പിന്നാലെ ലോകേഷ് കനകരാജ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. ലിയോ കൈതി പോലൊരു ചിത്രമാണെന്നതാണ് ഇതിൽ പ്രധാനം അതുപോലെ ലിയോക്ക് ശേഷം ഒരു ചിത്രം കഴിഞ്ഞേ കൈതി 2 ഉണ്ടാവുകയുള്ളു എന്നും ലോകേഷ് കോയമ്പത്തൂർ എസ്.എൻ.എസ് കോളേജിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞു.

രജനികാന്തിനെ നായകനാക്കി തലൈവർ 171 എന്ന് വിശേഷണ പേരുള്ള ചിത്രം ലോകേഷ് അടുത്തതായി സംവിധാനം ചെയ്യുമെന്നതാണ് മറ്റൊരു അപ്ഡേറ്റ്. മലയാളത്തിൻെ പ്രിയതാരം ബാബു ആന്റണിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അതേസമയം മറ്റൊരു അപ്ഡേറ്റ് അരാധകരെ നിരാശരാക്കിയിരിക്കുകയാണ്. പത്ത് സിനിമകൾക്ക് ശേഷം സിനിമചെയ്യുന്നത് നിർത്തുമെന്ന ലോകേഷിന്റെ പ്രസ്താവനയാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്.

ട്വിറ്ററിലും തരംഗമായി ഇന്ത്യ

ബംഗളുരുവിൽ വെച്ച് നടന്ന പ്രതിപക്ഷഐക്യസമ്മേളനത്തിന് ശേഷം രുപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ ( ഇന്ത്യൻ നാഷ്ണൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടു. രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദേശിച്ചത്. 26 പാർട്ടികളാണ് ഈ സഖ്യത്തിലുള്ളത്. ഇതേസമയം ഈ പേരിനെ ബി.ജെ.പി വിമർശിച്ചിരുന്നു ഇന്ത്യയെന്നത് ബ്രീട്ടീഷുകാരാണ് ഇന്ത്യയെന്ന് പേരിട്ടതെന്ന് പറഞ്ഞാണ് ബ.ജെ.പി വിമർശനം. ഭാരത് vs ഇന്ത്യ എന്ന രീതിയിൽ ബി.ജെ.പി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഭാരത് ജീതേഗാ (ഇന്ത്യ ജയിക്കും) എന്ന ടാഗ് ലൈൻ നൽകിയാണ് പ്രതിപക്ഷസംഖ്യം മറുപടി നൽകിയത്. അതേസമയം ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടികാട്ടി ഡൽഹി ബരാംഖംബ പൊലീസ് സ്റ്റേഷനിൽ 26 പ്രതിപക്ഷ പാര്ട്ടികൾക്കെതിരെ അവനിഷ് മിശ്ര എന്നയാൾ പരാതി നൽകി.

സുര്യയുടെ കങ്കുവ ഗ്ലിംപ്സ് അനൗസ്മെന്റ് നാളെ; ആകാംഷയോടെ ആരാധകർ

സൂര്യയെ നായകനാക്കി ആദി നാരായണ തിരക്കഥയെഴുതി ശിവകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കങ്കുവ. ദിഷാ പഠാനി നായികയാകുന്ന ചിത്രത്തിൽ യോഗി ബാബു, റീഡിങ് കിങ്സ്ലി, കോവൈ സരള, ആനന്ദ്രാജ്, രവി രാഘവേന്ദ്ര, കെ.എസ്. രവികുമാർ, ബി.എസ് അവിനാഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ 42-ാം ചിത്രമായ കങ്കുവ പോസ്റ്റർ കൊണ്ടും ചിത്രത്തിന്റെ പേരുകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ദീപികക്ക് ശേഷം പ്രഭാസും; പ്രൊജക്ട് കെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി

ദീപിക പദ്‌കോൺ പ്രഭാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തെലുഗ് ചിത്രം പ്രൊജക്ട് കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രഭാസിന്റെ ഇതുവരെ കാണ്ത്ത രീതിയുലുള്ള ഗെറ്റ് അപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷം ആരാധകർ ഇരും കയ്യും നീട്ടി സ്വീകരിച്ചു. പ്രൊജക്ട് കെ ഒരു സൈ ഫൈ വിഭാഗത്തിൽപ്പെട്ട ചിത്രമാണ്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 2024 ജനുവരി 12 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യത്തെ ഗ്ലിമ്പ്‌സ് ജുലൈ 21ന് പുറത്തിറങ്ങും.

വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ രണ്ടാം ഗാനം പുറത്തിറങ്ങി

ഏറെ കാത്തിരിക്കുന്ന വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ രണ്ടാം ഗാനം ഹിസ് നെയിം ഈസ് ജോൺ പുറത്തിറങ്ങി. ഹാരിസ് ജയരാജാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഒരു മാനം എന്ന് പേരിട്ട ഗാനമാണ് ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയത്. 2020ൽ പുറത്തിറങ്ങിയ ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകുമെന്നാണ് സൂചന. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. ആറ് വർഷത്തെ ചിത്രീകരണത്തിന് ശേഷം ഈ വർഷം മാർച്ചിനാണ് ചിത്രത്തിന്റെ ചിത്രീകരണം പുർത്തിയായത്.

സ്പൈ ത്രില്ലറായ ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

നോളന്റെ അണുബോംബ്; ഓപ്പൺഹൈമറിന്റെ ബി.ടി.എസ് വീഡിയോ പുറത്തിറങ്ങി

ലോകസിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺ ഹൈമറിന്റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രം ജുലൈ 21 ന് തിയേറ്ററിലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ അണുബോംബ് രംഗങ്ങൾ ചിത്രീകരിച്ച വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

TAGS :

Next Story