Quantcast

ചന്ദ്രനെ തൊടാൻ ചന്ദ്രയാൻ, ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ | Twitter Trending |

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 ബുധനാഴ്ച ചന്ദ്രനിലിറങ്ങും

MediaOne Logo

Web Desk

  • Updated:

    2023-08-22 16:49:32.0

Published:

22 Aug 2023 4:45 PM GMT

ചന്ദ്രനെ തൊടാൻ ചന്ദ്രയാൻ, ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ | Twitter Trending |
X

ചാന്ദ്രയാൻ നാളെ ചന്ദ്രനിലിറങ്ങും

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ 3 ബുധനാഴ്ച ചന്ദ്രനിലിറങ്ങും. വൈകീട്ട് 6.04നാണ് ലാൻഡർ ചന്ദ്രനിലിറങ്ങുന്നത്. എന്നാൽ ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യലും അനുസരിച്ചായിരിക്കും ചന്ദ്രനിലിറങ്ങുന്നതിൽ അന്തിമ തീരുമാനമുണ്ടാവുക. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ലാൻഡിംഗ് ഈ മാസം 27 വരെ നീട്ടിവെച്ചേക്കും.

ചീരുവിന് ജന്മദിനാശംസകൾ നേർന്ന് 'കൽക്കി 2898 എ.ഡി ടീം'

മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ജന്മദിനത്തിൽ താരത്തിന് ആശംസ നേർന്ന് കൊണ്ട് പ്രഭാസിന്റെ പുതിയ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കൽക്കി 2898 എ.ഡി ടീം. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിരഞ്ജീവിയുടെ 68-ാമത് ജന്മദിനമാണിന്ന്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദ്‌കോൺ എന്നിവരും ചിത്രത്തിൽ പധാന വേഷങ്ങളിലെത്തുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധായകൻ.

ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ ഫൈനലിൽ

ചെസ് ലോകകപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും തമ്മിലുള്ള ഫൈനൽ മത്സരം സമ നിലയിൽ കലാശിച്ചു. സെമിഫൈനലിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോൽപ്പിച്ചത്. ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.

നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ

പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്കയിലെത്തി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദി ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

രാജാവിനെ കാത്ത് ആരാധകർ

റിലീസിന് മുമ്പേ 2.5 കോടിയലധികം കളക്ഷൻ നേടിയിരിക്കുകയാണ് ദുൽഖർ നായകനാകുന്ന അഭിലാഷ് ജോഷി ചിത്രം കിംഗ് ഓഫ് കൊത്ത. വേഫേറർ ഫിലിംസും സീ സ്റ്റുഡിയോസും ചേര്ന്നാണ് ചിത്രം നിർമിക്കുന്നത്. രാജു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മലയാളികളുടെ ഓണക്കാലം ഗംഭീരമാക്കാൻ ചിത്രം ഓഗസ്റ്റ് 24നാണ് തിയേറ്ററിലെത്തുന്നത്.

'തലൈവർ 170' സെപ്റ്റംബറിൽ തുടങ്ങും

ജയിലറിന് ശേഷമുള്ള രജനി ചിത്രം തലൈവർ 170 സെപ്റ്റംബർ അവസാനത്തോടെ തു

ങ്ങുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ അടുത്ത് ആഴ്ച നടന്നേക്കും. ടി.ജെ ജ്ഞാനവേലാണ് ചിത്രമൊരുക്കുന്നത്. ലൈക പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഒരു മുസ്‌ലിം പൊലീസ് ഓഫീസറായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർ്ട്ടുണ്ട്. അരിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

'ജവാൻ' സെൻസർഷിപ്പ് കഴിഞ്ഞു

ഷാരുഖ് നായകനാകുന്ന അറ്റ്‌ലി ചിത്രം ജവാന്റെ സെൻസർ കഴിഞ്ഞു. യു/എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ആറ് സ്റ്റൺഡ് ഡയറക്ടേർസാണ് അണിനിരന്നത്. സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റ് 28 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. നയൻതാര, ദീപിക പദ്‌കോൺ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

TAGS :

Next Story