Quantcast

ഹരിയാനയിൽ കെട്ടിടം തകർന്ന് വീണ് രണ്ട് മരണം

കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    3 Oct 2022 1:30 PM IST

ഹരിയാനയിൽ കെട്ടിടം തകർന്ന് വീണ് രണ്ട് മരണം
X

ഹരിയാനയിലെ ഗുരുഗ്രാമിൽ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉദ്യോഗ് വിഹാറിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാലപ്പഴക്കമുള്ള കെട്ടിടം ഘട്ടംഘട്ടമായി പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് തൊഴിലാളികളെ ദുരന്തനിവാരണ സേന രക്ഷപെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടം പൊളിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേർ മരിച്ചതായും മറ്റു രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും അഗ്നിശമന സേനാ വിഭാഗം ഓഫീസർ ലളിത് കുമാർ പറഞ്ഞു.

പൊളിഞ്ഞു വീണത് പഴയ കെട്ടിടമാണെന്ന് വെസ്റ്റ് ഡി.സി.പി ദീപക് സഹാരൻ പറഞ്ഞു. സെപ്തംബർ 26 മുതലാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നിലകൾ നേരത്തെ പൊളിച്ചു കഴിഞ്ഞിരുന്നു. നിലവിൽ പൊളിച്ചുകൊണ്ടിരുന്ന താഴത്തെ നിലയാണ് തകർന്നത്.

TAGS :

Next Story