Quantcast

കനത്ത ചൂടില്‍ ഒഡിഷയില്‍ രണ്ട് അധ്യാപകര്‍ കുഴഞ്ഞുവീണ് മരിച്ചു

സെന്‍സസിൻ്റെ ഭാഗമായി വീടുകള്‍ തോറും കയറി വിവരം ശേഖരിക്കുകയായിരുന്നു അധ്യാപകര്‍

MediaOne Logo

Web Desk

  • Published:

    27 April 2026 7:45 PM IST

Two Odisha teachers on census duty die of heatstroke
X

ഭുവനേശ്വര്‍: ഒഡിഷയില്‍ സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ കനത്ത ചൂടില്‍ കുഴഞ്ഞുവീണ് മരിച്ചു. മയൂര്‍ഭഞ്ജ്, സുന്ദര്‍ഖഡ് ജില്ലകളിലെ അധ്യാപകരാണ് മരിച്ചത്. ഇരുവരും സൂര്യാതപമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു.

രാജ്കുമാര്‍ ഹെംബ്രാം, അനുരാഗ് എക്കാ എന്നീ അധ്യാപകരാണ് മരിച്ചത്. സെന്‍സസിന്റെ ഭാഗമായി വീടുകള്‍ തോറും കയറി വിവരം ശേഖരിക്കുകയായിരുന്നു അധ്യാപകര്‍. ഇരുവരെയും കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.

ഒഡിഷയില്‍ ചൂട് 37 ഡിഗ്രീ സെല്‍ഷ്യസ് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപകന്‍ കുഴഞ്ഞുവീണ സംഭവമുണ്ടായിരുന്നു. സെന്‍സസ് പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


TAGS :

Next Story