ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ജയ്ഷെ കമാൻഡറെ അടക്കം രണ്ടുപേരെയാണ് സൈന്യം വധിച്ചത്

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ജയ്‌ഷെ കമാന്‍ഡറെ അടക്കം രണ്ടുപേരെയാണ് സൈന്യം വധിച്ചത്. രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ രാത്രി മുതല്‍ കിഷ്ത്വാറിന്റെ വിവിധ മേഖലകളില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. കിഷ്ത്വാറിന്റെ രഹസ്യമേഖലകളില്‍ ഭീകരര്‍ പതിയിരിപ്പുണ്ടെന്ന് നേരത്തെ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനനയ്ക്കിടെയാണ് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരിച്ച് സൈന്യവും വെടിയുതിര്‍ത്തു. തുടര്‍ന്നാണ് രണ്ട് ഭീകരരെ വധിക്കാനായത്.
രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം. കാത്തൂര്‍ മേഖലയിലാണ് സംഭവം.
Next Story
Adjust Story Font
16

