Quantcast

തലസ്ഥാനത്ത് സ്ഫോടന പരമ്പര ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ പിടിയിലായതായി ഡല്‍ഹി പൊലീസ്

പിടിയിലായ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നു പരിശീലനം ലഭിച്ചവരാണെന്നും പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-09-14 16:37:05.0

Published:

14 Sept 2021 10:03 PM IST

തലസ്ഥാനത്ത് സ്ഫോടന പരമ്പര ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ പിടിയിലായതായി ഡല്‍ഹി പൊലീസ്
X

ഡൽഹിയിൽ സ്ഫോടന പരമ്പരകൾ ലക്ഷ്യമിട്ട് എത്തിയവരെന്ന് പൊലീസ് ഭീകരരുടെ അറസ്റ്റ്. പാക് പരിശീലനം കിട്ടിയ ഭീകരരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഉത്സവ സമയങ്ങളിൽ സ്ഫോടനം ലക്ഷ്യമിട്ടെത്തിയതായിരുന്നു ഭീകരരെന്നും പൊലീസ് അറിയിച്ചു.

സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആർ.ഡി.എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

സീഷൻ ഖമറിനും ഒസാമയ്ക്കും പാകിസ്ഥാനിൽ നിന്ന് ഭീകര പ്രവർത്തനത്തിന് പരിശീലനം ലഭിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. പിടിയിലായവർ രണ്ട് സംഘങ്ങളായാണ് പ്രവർത്തിച്ചിരുന്നത്. ഒരു സംഘത്ത നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ആയിരുന്നു.

ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. രണ്ടാമത്തെ സംഘത്തിന്‍റെ ജോലി ഹവാല വഴി ഭീകര പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുക എന്നതായിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കി. പിടിയിലായ ഭീകരർക്ക് ഉത്സവ സീസണുകൾ കണക്കാക്കി ഡൽഹിയിലും മുംബൈയിലും ഭീകരക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു..

TAGS :

Next Story