കടുവയുടെ കൂടെ സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിത ആക്രമണം; വീഡിയോ വൈറൽ
വളർത്തു മൃഗങ്ങളെപോലെ കടുവകളെ വളർത്തുന്ന സ്ഥലങ്ങളിൽ ഫുക്കറ്റിലെ ടൈഗർ കിംഗ്ഡത്തിലാണ് യുവാവ് അക്രമണത്തിന് ഇരയായത്

ന്യൂഡൽഹി: തായ്‍ലാൻഡിലെ പ്രശസ്തമായ മൃഗശാലയിൽ കടുവക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ ആക്രമിച്ച് കടുവ. ഇന്ത്യക്കാരനായ യുവാവിനെ കടുവ ആക്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വളർത്തു മൃഗങ്ങളെപോലെ കടുവകളെ വളർത്തുന്ന സ്ഥലങ്ങളിൽ ഫുക്കറ്റിലെ ടൈഗർ കിംഗ്ഡത്തിലാണ് യുവാവ് അക്രമണത്തിന് ഇരയായത്. ഇവിടം വിനോദ സഞ്ചാരികൾക്ക് കടുവകളുടെ കൂടെ സെൽഫിയെടുക്കാനും അവയ്ക്ക ഭക്ഷണം കൊടുക്കാനും സാധിക്കുന്ന ഒരിടം കൂടിയാണെന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്ക് വെച്ചത്.
ആക്രമണത്തിന് ഇരയായ വ്യക്തി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും വിഡിയോ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട സിദ്ധാർത്ഥ് ശുക്ല പറഞ്ഞു.
അതേസമയം, നിരവധി പേരാണ് ഇത്തരം മൃഗശാലകളിലെ സുരക്ഷ മാനദണ്ഡങ്ങളെ കുറിച്ച് ചോദ്യം ഉയർത്തിയത്. മൃഗങ്ങൾ മൃഗങ്ങളാണ്. അവയോട് നല്ലവരും ദയയുള്ളവരുമായി പെരുമാറുക. പക്ഷേ അവ മൃഗങ്ങളായതിനാൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.. ഒരു ഉപയോക്താവ് പറഞ്ഞു.
മറ്റൊരു ഉപയോക്താവ് പറഞ്ഞത്, ഇത്തരം അശ്രദ്ധമായ ചെയ്തികൾ ദാരുണ സംഭവങ്ങൾക്ക് കാരണമാകുമെന്നാണ്. ലൈക്കിനും ഷെയറിനും വേണ്ടിയുള്ള ഇത്തരം ഷൂട്ടുകള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് പോലും കാരണമാകുന്നു. വനത്തിനുള്ളില്‍ മാത്രമല്ല, മൃഗശാലകളിലെ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകും.
Adjust Story Font
16

