Quantcast

അവധി ദിനത്തിലും പാർലമെന്റ് ഉണർന്നു; ചരിത്രത്തിലെ ആദ്യ ‘ഞായറാഴ്ച ബജറ്റ്’, കാരണമിതാണ്

തുടര്‍ച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമൻ സ്വന്തമാക്കി

MediaOne Logo

Web Desk

  • Published:

    1 Feb 2026 11:17 AM IST

അവധി ദിനത്തിലും പാർലമെന്റ് ഉണർന്നു; ചരിത്രത്തിലെ ആദ്യ ‘ഞായറാഴ്ച ബജറ്റ്’, കാരണമിതാണ്
X

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ഇതോടെ തുടര്‍ച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമൻ സ്വന്തമാക്കി. ഞായറാഴ്‌ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയും ഇത്തവണത്തെ ബജറ്റിനുണ്ട്.

ഇതാദ്യമായാണ് ഞായറാഴ്‌ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ബിഎസ്ഇയും എൻഎസ്ഇയും സാധാരണയായി ഞായറാഴ്ചകളിൽ അവധിയാണെങ്കിലും ഇന്ന് പ്രത്യേക ട്രേഡിംഗ് സെഷനുകൾ നടത്തും.

2017 മുതൽ, തുടർച്ചയായി വരുന്ന സർക്കാരുകൾ ബജറ്റ് അവതരണം ഫെബ്രുവരി 1ന് നടത്താൻ തുടങ്ങി. ഇതാണ് ഞായറാഴ്‌ച ബജറ്റ് അവതരണം വരാൻ കാരണം. ഏപ്രിൽ 1 ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യാനും അംഗീകരിക്കാനും നടപ്പിലാക്കാനും പാർലമെന്റിന് മതിയായ സമയം നൽകുക എന്നതായിരുന്നു പരിഷ്കരണത്തിന്റെ ലക്ഷ്യം.

മുൻകാലങ്ങളിൽ ഫെബ്രുവരി 28 ന് ഉച്ചകഴിഞ്ഞാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ പാരമ്പര്യം പിന്തുടർന്ന്, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം 5:00 മണിക്കാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ ആ പാരമ്പര്യം 1999 ൽ മാറി. 1999-ൽ അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാർ രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് അത് ലംഘിച്ചത്. 1999ൽ അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ ആദ്യമായി രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു. അതിനുശേഷം ബജറ്റ് അവതരണം രാവിലെ 11 മണിക്ക് ആരംഭിച്ചു.

1999-ൽ ഫെബ്രുവരി 28 ഞായറാഴ്ചയായിരുന്നു. അതിനാൽ, അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു.

TAGS :

Next Story